മാലോകരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു; ഓണാശംസ നേർന്ന് മന്ത്രി സജി ചെറിയാൻ
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ഓണാശംസ;- മാലോകരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. മലയാളിയും കേരള സമൂഹവും എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും ഐക്യബോധവും വർത്തമാന കാലഘട്ടത്തിൽ വെല്ലുവിളി നേരിടുകയാണ്.
ഈ വെല്ലുവിളികളെ നേരിടാനുള്ള കരുത്തുനേടലാകണം ഇത്തരം ആഘോഷങ്ങൾ. അതോടൊപ്പം തന്നെ വയനാട്ടിലും വിലങ്ങാടും എല്ലാം നഷ്ടപ്പെട്ടവരെ ഓർത്തുകൊണ്ട് അവരെ കൂടെ ചേർത്തുപിടിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ ഓണം. എല്ലാ മലയാളികൾക്കും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു.
https://www.facebook.com/Malayalivartha