Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി


കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം


ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചു; വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

15 SEPTEMBER 2024 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.

ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി  (9 minutes ago)

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്  (18 minutes ago)

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (1 hour ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (1 hour ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഭര്‍ത്താവ് തുടര്‍ച്ചയായി നിറത്തിന്റെ പേരില്‍ നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി....  (2 hours ago)

കണ്ണീരോടെ.... പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു  (3 hours ago)

ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....  (3 hours ago)

അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍  (10 hours ago)

ലോസാഞ്ചല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് ?  (10 hours ago)

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, ബഹ്റൈനിൽ മരിച്ചത് തൃശൂർ സ്വദേശി  (10 hours ago)

Malayali Vartha Recommends