Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...


ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...

16 SEPTEMBER 2024 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...

യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം

ഗുരുവായൂരിൽ കർശന നിയന്ത്രണം...​ഗുരുവായൂർ നടയിൽ അല്ല കേക്ക് മുറിക്കേണ്ടത്... ജെസ്ന സലീമിനെ എടുത്തിട്ടലക്കി കോടതി... വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കില്ല...

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കി പോസ്റ്റ്....താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?.. നിരോധിച്ച തെർമോകോൾ‌ പ്ലേറ്റ് മന്ത്രിയുടെ കയ്യിൽ...

കൊച്ചിയില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. മിഷേൽ ചാടിയത് ഏത് പാലത്തിൽ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തെ സംബന്ധിച്ച് വിട്ടുപോയ കാര്യങ്ങൾകൂടി വിശദമായി പരിശോധിച്ച് അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന പിതാവ് പിറവം മുളക്കുളം എണ്ണയ്ക്കാപ്പിള്ളിൽ ഷാജിയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ഉത്തരവ് വന്നത്. അമിക്കസ് ക്യൂറിയെ നിയോഗിച്ച് കേസ് ഡയറിയടക്കം വിശദമായി പരിശോധിച്ച കോടതി മിഷേലിന്റേത് മുങ്ങിമരണമാണെന്ന ക്രൈംബാഞ്ചിന്റെ കണ്ടെത്തലിനോട് യോജിച്ചുകൊണ്ടാണ് സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളിയത്.


ഫോൺ റെക്കോഡുകൾ പരിശോധിച്ചതിൽനിന്ന്, പ്രേരണക്കുറ്റത്തിന് മിഷേലിന്റെ സുഹൃത്തായിരുന്ന പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരേ കേസെടുത്തിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും മകളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതടക്കമുള്ള കാരണങ്ങളാണ് പിതാവ് ഉന്നയിച്ചത്.
എന്നാൽ, ഇതൊക്കെ വിശദമായി പരിശോധിച്ച കോടതി ഇതിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തിൽ എത്തിയത്. എന്നാൽ, ചില കാര്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിൽ ക്രൈംബ്രാ‍ഞ്ചിന് വീഴ്ചയുണ്ടായി എന്നും കോടതി വിലയിരുത്തി.

 

എറണാകുളത്ത് സി.എ. ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥിനിയായിരുന്ന മിഷേലിനെ 2017 മാർച്ച് ആറിനാണ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് വൈകീട്ട് ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ, കലൂർ പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം സന്ധ്യയോടെ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് കായലിൽ ചാടി ജീവനൊടുക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അന്വേഷണസംഘത്തിന്റെ വീഴ്ചകൾ ഇതൊക്കെയായിരുന്നു---

മിഷേൽ ഗോശ്രീ രണ്ടാം പാലത്തിൽനിന്ന് കായലിൽ ചാടിയതാണെന്നതിന് വ്യക്തമായ തെളിവില്ല. അതിലേ കടന്നുപോയ അമൽ ജോർജിന്റെ മൊഴിയാണ് ഇതിന് ആധാരം. സാക്ഷി പറഞ്ഞ ഇടം കേന്ദ്രീകരിച്ചാണ് കായലിൽ പരിശോധന നടത്തിയത്. അതിനാൽ ബാഗും വാച്ചും ഷൂസും കണ്ടെടുക്കാനായില്ല. ഗോശ്രീ ഒന്നാം പാലത്തിനടുത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കേണ്ടതായിരുന്നു.

ദേഹം ജീർണിക്കാത്തതിനു കാരണമായി പറഞ്ഞത് വെള്ളത്തിലെ ഉപ്പുരസം അടക്കമുള്ള കാരണങ്ങളാണ്. എന്നാൽ, ശാസ്ത്രീയ പരിശോധനകൾക്ക് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ജലസാംപിൾ മാത്രമാണ് ശേഖരിച്ചത്. പെൺകുട്ടി ചാടിയെന്ന്‌ പറയുന്നിടത്തെ വെള്ളം ശേഖരിച്ചില്ല.

മട്ടാഞ്ചേരി വാർഫിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വേലിയിറക്കത്തിന്റെ ഫലമായാണ് ശരീരം ഒഴുകിയതെന്ന പോലീസിന്റെ നിഗമനം ശരിയാണ്. എന്നാൽ, ദേഹം വെള്ളത്തിൽ കിടന്ന 20 മണിക്കൂറിനിടെ എത്ര വേലിയിറക്കമുണ്ടായെന്ന് പഠനം നടത്തിയിട്ടില്ല. മിഷേലിന്റെ വയറ്റിൽ കാരറ്റിന്റെ അംശമുണ്ടായിരുന്നു. ഹോസ്റ്റൽ പാചകത്തിന് കാരറ്റ് ഉപയോഗിച്ചിരുന്നില്ല. മറ്റാർക്കെങ്കിലും ഒപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരിക്കാനുള്ള സാധ്യതകൾ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും സമീപത്തെ ഹോട്ടലുകളിൽ അന്വേഷിച്ചില്ല. ഏഴു വർഷം കടന്നുപോയതിനാൽ ഇക്കാര്യം ഇനി അന്വേഷിച്ചിട്ടു കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ക്രോണിൻ അലക്സാണ്ടർ മിഷേലിനെ കാണാതാകുന്ന ഡിസംബർ അഞ്ചിന് അഞ്ചുമണിക്കൂറിനുള്ളിൽ 60 മെസേജുകളാണ് മിഷേലിന് അയച്ചത്. ഇവയൊക്കെ മിഷേലിനെ കാണാതായി എന്ന് അറിഞ്ഞതോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിഷേൽ അവസാനം ഫോണിൽ സംസാരിച്ചതും ക്രോണിനോടാണ്. എന്നാൽ, യുവാവ് ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടെടുക്കാനായിട്ടില്ല.

 

 

 

ക്രോണിന്റെ ഫോണിൽനിന്ന് കണ്ടെടുത്ത ഒരു അൺസെൻഡ് സന്ദേശം മനസ്സ് ഉലയ്ക്കുന്ന വിധത്തിലുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി. ഇരുവരുടെയും സൗഹൃദത്തിന് മിഷേലിന്റെ വീട്ടുകാർ എതിരായിരുന്നുവെന്ന് വ്യക്തമാണ്. അവസാന ദിവസങ്ങളിലെ ഫോൺ വിളി വിവരങ്ങൾ നോക്കുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം വഷളായെന്ന് സൂചനകളുണ്ട്. എന്നാൽ, യുവാവ് കുറ്റക്കാരനാണോ എന്ന് വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (12 hours ago)

സ്വർണ വില  (12 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (12 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (13 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (13 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (13 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (13 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (13 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (13 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (13 hours ago)

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ  (13 hours ago)

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?  (13 hours ago)

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?  (13 hours ago)

കൊപ്പം ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം  (15 hours ago)

Malayali Vartha Recommends