2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?
പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചന്ത ജെറോമും.അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ?പരിണിതഫലം എന്തായാലും അത്തരത്തില്‍ ഒരു സംഭവം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിട്ടുണ്ട്.കൃത്യമായി പറഞ്ഞാല്‍ 2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്.ഇരുവരുടെയും തുറന്നു പറച്ചിലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തരംഗമാകുന്നത്.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണത്തല്ല് എന്ന പരിപാടിയില്‍ വെച്ചാണ് ചിന്തയെ രാഹുല്‍ പ്രൊപ്പോസ് ചെയ്ത സംഭവത്തെക്കുറിച്ച്
ഇരുവരും സംസാരിച്ചത്. എന്താണ് ആ സംഭവത്തിന് പിന്നിലെ വാസ്തവം എന്ന് രാഹുല്‍ പറയുന്നുണ്ട്.2017 ലെ ആ സംഭവത്തെക്കുറിച്ച് രാഹുല്‍ വിശദമാക്കുന്നത് ഇങ്ങനെ..' അന്ന് ചിന്തയുടെ വീട്ടില്‍ ആരോ ചിന്തയുടെ പ്രൊപ്പോസല്‍ ഏതൊ ഒരു കമ്യൂണിറ്റി മാട്രിമോണിയില്‍ ഇട്ടിരുന്നു.ഞാന്‍ വളരെ രസമായി അതിനെ ട്രോള്‍ ചെയ്തതായിരുന്നു.പക്ഷേ അന്ന് ഈ ട്രോളിന്റെ ഭാഷ ആളുകള്‍ക്ക് അത്ര പരിചതമായിരുന്നില്ല.
എന്റെ ലൈഫിലെ ആദ്യത്തെ സൈബര്‍ അറ്റാക്ക് ആ വിഷയത്തിലായിരുന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി ചിന്തയ്ക്ക് ചോദിക്കാനും പറയാനും ഒരുപാട് ആളുകളുണ്ടെന്ന്. കാരണം തമാശ രൂപത്തില്‍ പ്രൊപ്പോസ് ചെയ്തപ്പോള്‍ പോലും വളരെ വലിയ സൈബര്‍ അറ്റാക്ക് ഉണ്ടായിയെന്നും രാഹുല്‍ പറയുന്നു.
രാഹുലിന്റെ 2017 ലെ പ്രൊപ്പോസല്‍ ചിന്ത മനസ്സില്‍ വെച്ചിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് വന്നിട്ടുള്ള എല്ലാ പ്രൊപ്പോസലുകളും എനിക്കോര്‍മ്മയുണ്ട്.രാഹുലിനെയും ഓര്‍മയുണ്ട് എന്നാണ് ചിന്ത പറഞ്ഞത്. രാഹുലിന് രാഹുലിന്റേതായ പ്രത്യേയശാസ്ത്രം ഉണ്ട്. ഞങ്ങളുടെ രണ്ട് പേരുടെയും ആശയധാരകളും പ്രത്യേയശാസ്ത്ര ധാരകളും വ്യത്യസ്തമാണ്, ചിന്ത പറഞ്ഞു.
ട്രോളിന്റെ വിക്റ്റിം ആയിരുന്നു താന്‍ എന്ന് രാഹുല്‍ പറയുമ്പോള്‍ ട്രോളൊന്നുമല്ല,രാഹുല്‍ സീരിയസ് ആയിരുന്നുവെന്ന് ചിന്ത പറയുന്നു.ചിന്തയെ പ്രൊപ്പോസ് ചെയ്യാനുണ്ടായിരുന്ന സാഹചര്യം എന്തായിരുന്നു, ശരിക്കും ഇഷ്ടമായിരുന്നോ എന്ന ചോദ്യത്തിന് ചിന്തയെ ആര്‍ക്കാണ് ഇഷ്ടമല്ലാത്ത് എന്നാണ് രാഹുല്‍ പറയുന്നത്.അതേ സമയം പ്രത്യേയ ശാസ്ത്രപരമായ നോ താന്‍ ആദ്യമാണ് കേള്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. വളരെ തമാശ നിറഞ്ഞതായിരുന്നു സംസാരം.
2017 ല്‍ ആണ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ചിന്ത ജെറോമിന്റെ വിവാഹാലോചന ഉണ്ടായിരുന്നത്. ഇതില്‍ ചിന്തയുടെ വിദ്യാഭ്യാസ യോഗ്യതയും, മതവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ താനോ അമ്മയോ അറിഞ്ഞല്ല ഈ പരസ്യം കൊടുത്തതെന്ന് ചിന്ത പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് തനക്ക് സെക്കുലര്‍ കാഴ്ചപ്പാടാണ് ഉള്ളതെന്നും ചിന്ത പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha