യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
ഐശ്വര്യം കൊണ്ടുവരുന്ന വലംപിരിശംഖ്, ജിന്നിനെ ഓടിക്കല്‍, നിധികിട്ടാന്‍ കൊലപാതകം, മാന്ത്രിക ഏലസുകള്‍, ദിവ്യശക്തി, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്ര കല്ലുകള്‍ തുടങ്ങി നിരവധി അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മിക്ക അന്ധവിശ്വാസ സമ്പ്രദായങ്ങളിലും അത് പരിശീലിപ്പിക്കുന്ന ആള്‍ക്കും പ്രചരിപ്പിക്കുന്ന ആള്‍ക്കും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. മാത്രമല്ല ആയിരക്കണക്കിനും ലക്ഷക്കണക്കിനും രൂപയാണ് ആളുകള്‍ ഈ അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്നതും.അന്ധവിശ്വാസങ്ങള്‍ പലപ്പോഴും ജീവഹാനി ഉണ്ടാക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
കേരളത്തില്‍ തന്നെ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങളും നടന്നിട്ടുണ്ട്. സംസ്ഥാനത്ത് അന്ധവിശ്വസങ്ങളും ക്രൂരതകളും കൂടിവന്ന സാഹചര്യത്തില്‍ അന്ധവിശ്വസത്തെയും അനാചാരത്തെയും നിരോധിക്കാന്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ഒരു യുവതിയും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശന്‍ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചതെന്നും ഇതിനായി ഭര്‍ത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി.
ഇതോടെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.പുതുപ്പാടി സ്വദേശിനിയായ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അടിവാരം വാഴയില്‍ വീട്ടില്‍ വി. ഷെമീര്‍(34), ഇയാളുടെ സുഹൃത്ത് അടിവാരം മേലെപൊട്ടിക്കൈ പി.കെ. പ്രകാശന്‍(46) എന്നിവരെ താമരശ്ശേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് യുവതി പോലീസിനെ സമീപിച്ചത്.കുടുംബത്തില്‍ പ്രശ്‌നമില്ലേ, അത് പരിഹരിക്കാം എന്നുപറഞ്ഞാണ് പ്രകാശന്‍ വീട്ടിലെത്തിയത്. ആദ്യം പുട്ടുകുടത്തില്‍ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി.ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് അവകാശപ്പെട്ട ഇയാള്‍ പുട്ടുകുടം പിന്നീട് തോട്ടില്‍ കൊണ്ടുപോയി ഒഴുക്കി.
ഇതിനുശേഷമാണ് രാത്രി പ്രത്യേക പൂജ വേണമെന്ന് പ്രകാശന്‍ നിര്‍ദേശിച്ചത്.വീടിന് വാതിലില്ലാത്തതിനാല്‍ വീടിന്റെ മുന്‍വശത്തും മുറിയിലും പുതിയ വാതില്‍വെക്കണമെന്ന് പ്രകാശന്‍ പറഞ്ഞിരുന്നു. ഇതിന് ഭര്‍ത്താവ് സമ്മതിച്ചു.പിന്നീട് യുവതിയെ ഫോണിൽ വിളിച്ച പ്രകാശന്‍, ഒറ്റയ്ക്ക് സംസാരിക്കണമെന്നും ആളൊഴിഞ്ഞിടത്തേക്ക് മാറിനിന്ന് സംസാരിക്കണമെന്നും പറഞ്ഞു. കുഴപ്പമില്ലെന്നും സംസാരിക്കാമെന്നും പറഞ്ഞതോടെയാണ് പ്രകാശന്‍ നഗ്നപൂജ ചെയ്യണമെന്ന് പറഞ്ഞത്.എന്താണ് നഗ്നപൂജയെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ശരീരത്തില്‍ 'ഉഴിഞ്ഞ് പോക്കണ'മെന്നുമായിരുന്നു മറുപടി. എന്നാൽ ഇയാളുടെ സംസാരത്തിൽ നിന്ന് യുവതിക്ക് ചതി മനസിലാവുകയായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ കരടു ബില്ലും പൊലീസ് ശുപാര്‍ശകളും പലതുണ്ടായെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ നിയമം നടപ്പാക്കാന്‍ ഒരു താല്‍പ്പര്യവുമെടുത്തില്ല എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha