കാസര്‍കോട് കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കാസര്‍കോട് കളിക്കുന്നതിനിടയില്‍ ഗേറ്റ്ദേഹത്തേക്ക് മറിഞ്ഞ് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കാസര്‍കോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്.
മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം മറ്റൊരു സംഭവത്തില്‍ കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു.അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേയാണ് കുട്ടി മരിച്ചത്.
"
https://www.facebook.com/Malayalivartha