ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും...
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിച്ചേക്കും. കാര്‍വാറില്‍ എത്തിച്ച ഡ്രജര്‍ നാളെ വൈകുന്നേരം ഷിരൂരിലെത്തിക്കും. നിലവിലെ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്നാണു വിലയിരുത്തപ്പെടുന്നത്.
ഗോവയില്‍ നിന്നെത്തിച്ച ഡ്രജര്‍, ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കാര്‍വാറില്‍ തീരത്ത് എത്തിച്ചത്. പാലങ്ങള്‍ തടസ്സമായുള്ളതിനാല് വേലിയിറക്ക സമയത്താകും ഡ്രജര്‍ ഷിരൂരിലേക്ക് കൊണ്ടുപോവുക.
കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രജര്‍ വെസല്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ടു പാലങ്ങളും കടത്തി വിടുക.
വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിന്‍ അടക്കമുള്ള ഡ്രജര്‍ പാലത്തിന് അടിയിലൂടെ കയറ്റാന്‍ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്.ക്കാണ് ടഗ് ബോട്ട് എത്തിക്കുന്നത്. നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാനാണ് ശ്രമം.
അതേസമയം പണി നടക്കുന്ന മഞ്ജുഗുണിയിലെ പുതിയ പാലത്തിനടുത്തേക്ക് രാവിലെ 9 മണിയോടെ ടഗ് ബോട്ട് എത്തിച്ച് വൈകിട്ട് ആറ് മണി വരെ കാത്തിരിക്കും. ഇന്ന് രാത്രി മുഴുവന്‍ ഗംഗാവലിപ്പുഴയിലൂടെ സഞ്ചരിച്ച് നാളെ പുലര്‍ച്ചെയോടെ ടഗ് ബോട്ട് ഷിരൂരില്‍ എത്തുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha