"പറയുന്നതിൽ ഒരു Logic ഇല്ലല്ലോ അമ്മച്ചീ" DR.ശ്രീക്കുട്ടിയുടെ അമ്മയെ വളഞ്ഞ് ജനം
കൊല്ലം മൈനാഗപ്പള്ളിയിൽ കാർ കയറ്റിയിറക്കി സ്‌കൂട്ടർ യാത്രക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടി നിരപരാധിയാണെന്ന് അമ്മ സുരഭി. കേസിലെ ഒന്നാം പ്രതിയായ അജ്മൽ തന്റെ മകളെ കുടുക്കിയതാണെന്നും ഇതിനെല്ലാം പിന്നിൽ അവളുടെ മുൻ ഭർത്താവ് അടക്കമുള്ളവരാണെന്നുമാണ് ആരോപണം.
''. ഞാൻ അങ്ങനെയൊന്നും ചെയ്യൂല അമ്മാ എന്നാണ് എന്റെ കൊച്ച് വിളിച്ചിട്ട് പറഞ്ഞത്. , മാദ്ധ്യമങ്ങളിൽ അങ്ങനെയൊക്കെ വരുന്നു , ഞാൻ അങ്ങനെ ചെയ്യോ ''. എന്നാണ് അവൾ ചോദിച്ചത്.'' സുരഭി മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ഹോഴ്സ് റൈഡിംഗ് പരിശീലകനാണെന്നും സീരിയലിലെ ഡ്യൂപ് ആർട്ടിസ്റ്റാണെന്നും പറഞ്ഞാണ് മകളുടെ മുൻ ഭർത്താവ് അവളെ പരിചയപ്പെട്ടത്. അജ്മലും സീരിയൽ നടനാണെന്നും ഡാൻസുകാരനാണെന്നും പറഞ്ഞ് പരിചയപ്പെട്ടെന്നാണ് ഞാൻ വാർത്തകളിൽ കണ്ടത്. അജ്മലിനെക്കുറിച്ച് മകൾ ഒന്നും പറഞ്ഞിട്ടില്ല. രണ്ടു മാസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുട്ടിയെ അകത്താക്കാൻ വേണ്ടി എന്തിനാണ് ആ പാവപ്പെട്ട കുടുംബത്തെ അവൻ കയറ്റിയിറക്കി കൊന്നത്.
അവരുടെ കുടുംബം എന്തുമാത്രം കരയുന്നുണ്ടാകും. ആശുപത്രിയിൽ ഏത് രോഗി വന്നാലും അവരുടെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷ നൽകുന്നയാളാണ് ശ്രീക്കുട്ടി. അവർക്ക് എല്ലാം ചെയ്തുകൊടുക്കും. അവിടെ പറ്റിയില്ലെങ്കിൽ ആംബുലൻസിൽ ഒപ്പം കയറി അടുത്ത ആശുപത്രിയിലേക്ക് മാറ്റും. കൊല്ലത്ത് അവൾ വാടകവീട്ടിൽ താമസിക്കുകയാണെന്നും അവിടെ മദ്യപാനമാണെന്നും പറയുന്നത് വെറുതെയാണ്. മകൾക്ക് ആശുപത്രി അധികൃതർ നല്ല ഒരു മുറി കൊടുത്തിട്ടുണ്ട്. മാസം തോറും ഞാൻ അവിടെ പോകാറുണ്ട്. ഇടയ്ക്കിടെ മോനുമായി അവിടെ പോകും. രണ്ടുമാസം മുൻപ് കുട്ടിയുടെ ജന്മദിനത്തിന് ശ്രീക്കുട്ടി ഇവിടെ വന്നിരുന്നു.
അഞ്ചു പവന്റെ ബ്രേസ് ലെറ്റും അഞ്ച് പവന്റെ കൊലുസും മൂന്നര പവന്റെ മാലയും കമ്മലും രണ്ട് മോതിരവും
മകൾക്കുണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. എങ്ങനെയാണ് മായാലോകത്ത് ഇവന്മാർ ഇതൊക്കെ ഊരിയെടുത്തതെന്ന് അറിയില്ല.അവൾക്ക് രണ്ട് വാഹനങ്ങളുണ്ടായിരുന്നു. ആർ.ത്രീയും ആക്ടീവയും. അവൾ ബുള്ളറ്റൊക്കെ ഓടിക്കും. അജ്മൽ മകളുടെ രണ്ട് ബൈക്കും കൊണ്ടുപോയി. പഠിക്കാൻ മിടുക്കിയായിരുന്നു..24 മണിക്കൂറും ഡ്യൂട്ടിയാണ്, ഇതിനിടയിൽ എവിടെ കറങ്ങി നടക്കാനാണെന്നാണ് അവൾ ചോദിച്ചത്.അജ്മലിനെ ഞാൻ കണ്ടിട്ടില്ല. സംഭവത്തിൽ മകളുടെ മുൻ ഭർത്താവിനെ ചോദ്യം ചെയ്യണം. ഇതിന്റെ സത്യാവസ്ഥ അറിയണം. മകൾക്ക് അജ്മൽ മദ്യം കൊടുത്തതാകും. ഇവിടെ ആരും മദ്യപിക്കില്ല. ഞാൻ മന്ത്രവാദിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇവിടെ അങ്ങനെയൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തിൽ ആരും മദ്യപിക്കില്ല.'' - സുരഭി പറഞ്ഞു.
https://www.facebook.com/Malayalivartha