അർജുനായുള്ള തെരച്ചിൽ ഇന്ന് തുടങ്ങും; ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും തെരച്ചിൽ സംഘത്തിന് ആശ്വാസമാണ്.തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ടുവരുന്നുണ്ട്. ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും. ഗംഗാവലി പുഴയിലെ രണ്ട് പാലങ്ങള്‍ക്കിടയില്‍ ഡ്രഡ്ജര്‍ ഇന്നലെ നങ്കൂരമിട്ടിരുന്നു. വെളിച്ചക്കുറവിനെ തുടര്‍ന്നാണ് നങ്കൂരമിട്ടത്.
അഭിഷേനിയ ഷിപ്പിങ് കമ്പനി പറയുന്നത് പ്രകാരം , ഡ്രഡ്ജര്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ നാല് മണിക്കൂറിനകം പ്രവര്‍ത്തന സജ്ജമാകാന്‍ കഴിയുമെന്നാണ്. ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തും . ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമായാല്‍ ആദ്യം തിരച്ചില്‍ നടത്തുന്നത് നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താണ് . ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും .
https://www.facebook.com/Malayalivartha