Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....

20 SEPTEMBER 2024 12:08 PM IST
മലയാളി വാര്‍ത്ത

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി.... ടെസ്റ്റില്‍ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി . ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താനായി പുതിയ നിര്‍ദേശപ്രകാരം സാധിക്കും.

ടെസ്റ്റ് പരിഷ്‌കരണം നടക്കുന്നതിനുമുന്‍പ് 60 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ ഇളവു നല്‍കുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ ഇപ്പോള്‍ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നല്‍കാനായി പ്രത്യേകസംവിധാനമുണ്ടാക്കിയത്.



30 പുതിയ അപേക്ഷകള്‍, വിദേശയാത്ര ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 10 പേര്‍, തോറ്റ പത്തുപേര്‍ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം. ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം നടത്തിയത്.

ആദ്യ നിര്‍ദേശം അനുസരിച്ച് ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്. എന്നാല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒരു എം.വി.ഐക്ക് 40 പേര്‍ക്ക് ടെസ്റ്റ് നടത്താമെന്ന നിര്‍ദേശം പുറത്തിറക്കുകയായിരുന്നു. ഈ നിര്‍ദേശത്തിന് പുറമെ, ടൂ വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് കാലുപയോഗിച്ച് ഗിയര്‍മാറ്റുന്ന വാഹനങ്ങള്‍ മാത്രമാകും അനുവദിക്കുക.

എം 80 പോലുള്ള നിര്‍മാണം നിര്‍ത്തിയ വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിര്‍ദേശം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (7 minutes ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (41 minutes ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (1 hour ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (1 hour ago)

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും  (1 hour ago)

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (2 hours ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (2 hours ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (2 hours ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (2 hours ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (2 hours ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (2 hours ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (3 hours ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (3 hours ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (3 hours ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends