കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...
ആഭരണപ്രേമികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന്റെ ട്രെൻഡിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലക്കുതിപ്പ്.
ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. ഇതിൽ നിന്ന് ഗ്രാമിന് വെറും 5 രൂപയും പവന് 40 രൂപയും അകലെയാണ് ഇന്നത്തെ വില. നിലവിലെ ട്രെൻഡ് തുടർന്നാൽ ഇന്നുതന്നെയോ നാളെയോ കേരളത്തിൽ സ്വർണ വില പുതിയ ഉയരം കുറിക്കുമെന്ന് വ്യാപാരികൾ പറയുന്നു. മറിച്ച്, രാജ്യാന്തര തലത്തിൽ ലാഭമെടുപ്പ് ഉണ്ടായാൽ വില താഴേക്കും നീങ്ങാം.
https://www.facebook.com/Malayalivartha