കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്പില് തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്പില് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല
https://www.facebook.com/Malayalivartha