Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

21 SEPTEMBER 2024 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി

ഇന്ന് എല്ലാ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയെത്തും. എഡിജിപിയെ കേന്ദ്രീകരിച്ചുള്ള വിവാദം പുകയുന്നതിനിടെ, ഇന്ന് 11ന് മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. ഇതോടെ അജിത്കുമാറിനെ നീക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ അദ്ദേഹം എന്തുപറയുമെന്ന ആകാംക്ഷയേറി.

അതിനിടെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എംആര്‍. അജിത് കുമാര്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. പൂര്‍ണ ഉത്തരവാദിത്വം കമ്മീഷണറില്‍ മാത്രം ഒതുക്കുമോ, മറ്റെന്തെങ്കിലും ശുപാര്‍ശ എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്നാണ് അറിയേണ്ടത്.

അതേസമയം സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ മുന്നണിക്കകത്തും പുറത്തും നിലപാട് കടുപ്പിച്ച് രംഗത്തിറങ്ങിയതോടെ, ക്രമസമാധാനച്ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍.അജിത്കുമാറിനെ നീക്കാന്‍ മുഖ്യമന്ത്രിക്കു മേല്‍ കടുത്ത സമ്മര്‍ദം. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ക്രമസമാധാനച്ചുമതലയില്‍ തുടരുന്ന അജിത്കുമാറിന്റെ സംരക്ഷകനായി ചിത്രീകരിക്കപ്പെട്ടതോടെ, അദ്ദേഹത്തെ കൈവിടാന്‍ മുഖ്യമന്ത്രി തയാറാകുമെന്നാണ് ഘടകകക്ഷികള്‍ കരുതുന്നത്.

ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നാണ് സിപിഐ അടക്കമുള്ള കക്ഷികള്‍ ഉറ്റുനോക്കുന്നത്. അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ 18 ദിവസം പിന്നിട്ട അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് ഇനി 13 ദിവസം കൂടി സമയമുണ്ട്. അതുവരെ അജിത്കുമാറിനു മുഖ്യമന്ത്രി സംരക്ഷണകവചമൊരുക്കുന്നത് മുന്നണിക്കാകെ ക്ഷീണം ചെയ്യുമെന്ന നിലപാടിലാണ് സിപിഐ. സമ്മര്‍ദമേറുന്ന സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡിജിപി ചോദ്യംചെയ്തിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി അന്ന് ചോദിച്ചിരുന്നില്ല. വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുമെന്നാണു വിവരം. മലപ്പുറത്തെ സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തെ സഹായിച്ചു, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിലെ അന്വേഷണം അട്ടിമറിച്ചു എന്നിവയടക്കം പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ഡിജിപി പരിശോധിക്കുന്നുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ടവരുടെ മൊഴി അന്വേഷണ സംഘം വൈകാതെ രേഖപ്പെടുത്തും. ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ മൊഴി എടുത്തിരുന്നു.

അതേസമയം എഡിജിപി: അജിത്കുമാറിനും മുന്‍ എസ്പി സുജിത്ദാസിനുമെതിരായ വിജിലന്‍സ് അന്വേഷണം തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 എസ്പി: ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തും. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍, സിഐ: കിരണ്‍ തുടങ്ങിയവരുള്‍പ്പെട്ടതാണു സംഘം. അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, സ്വര്‍ണക്കടത്ത് എന്നിവയടക്കമുള്ള പരാതികളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസമാണുള്ളത്.
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് ഇസ്രയേല്‍.ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു  (3 minutes ago)

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍  (11 minutes ago)

മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത്; കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (30 minutes ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി  (35 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (40 minutes ago)

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്; . പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (43 minutes ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (1 hour ago)

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...  (1 hour ago)

തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി...  (1 hour ago)

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍....  (1 hour ago)

നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട... രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനം , സംസ്‌കാരം ഇന്ന്  (1 hour ago)

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 hours ago)

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി  (2 hours ago)

കണ്ണില്ലാത്ത ക്രൂരത... സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ ജനരോക്ഷം ഇരമ്പി  (2 hours ago)

വാക്കു തര്‍ക്കത്തിനൊടുവില്‍... മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് കുത്തേറ്റ് മരിച്ചു....  (2 hours ago)

Malayali Vartha Recommends