ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കുന്നു ....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും
ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കുന്നു. മഹാസമാധി സ്ഥാനമായ വര്‍ക്കല ശിവഗിരിക്കുന്നിലും ഗുരുദേവന്റെ ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും സമൂഹ പ്രാര്‍ത്ഥനയും പ്രത്യേക പൂജകളും നടക്കും.
ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
ഡോ. ശശിതരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, അടൂര്‍ പ്രകാശ് എം.പി, വി. ജോയി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, വര്‍ക്കല കഹാര്‍, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് ശാരദാമഠത്തില്‍ നിന്ന് കലശപ്രദക്ഷിണ യാത്ര, 3.30 ന് മഹാസമാധി പൂജ, കലശാഭിഷേകം, സമൂഹപ്രാര്‍ത്ഥന, ഉപവാസയജ്ഞം എന്നിവയുണ്ടാകും.
ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ രാവിലെ 9ന് ഉപവാസവും സമൂഹപ്രാര്‍ത്ഥനയും. 10ന് മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, രമേശ് ചെന്നിത്തല, സ്വാമി അഭയാനന്ദ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് കഞ്ഞിവീഴ്ത്ത്, വൈകിട്ട് സമാധിപൂജ.ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെയും ശ്രീനാരായണസാംസ്‌കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മ്യൂസിയം ശ്രീനാരായണഗുരു പാര്‍ക്കിലെ ഗുരുദേവ ശില്പത്തില്‍ രാവിലെ 9.30ന് പുഷ്പാര്‍ച്ചന നടത്തും. മന്ത്രി ഒ.ആര്‍. കേളുവും മറ്റു ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ്.
https://www.facebook.com/Malayalivartha