ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...
ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി. ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കല്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മാമം നദിയിലെ കൊല്ലായികടവില്‍ നിന്ന് കണ്ടെത്തി.
ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുല്‍ വിലാസത്തില്‍ കണ്ണന് എന്ന് വിളിക്കുന്ന രാഹുലിന്റെ (30) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സിലെ സ്കൂബ ഡൈവിങ് ടീം കണ്ടെടുത്തത്.
രാഹുലിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പേഴ്സും ഫോണും എല്ലാം വീട്ടില്‍ വെച്ചിട്ടാണ് രാഹുല്‍ പോയത്.
ഇന്ന് രാവിലെ കൊല്ലായിക്കടവിന് സമീപത്തായി രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് 10 മണിമുതല്‍ ആറ്റിങ്ങല്‍ സ്കൂബ ടീം തെരച്ചില്‍ നടത്തുകയായിരുന്നു. വൈകുന്നേരം മൂന്നര മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha