പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ
വെള്ളനാട് ശശിയുടെ അതിക്രമത്തിൽ ഒരു കുടുംബം വലയുന്നു. പിരിവ് ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് അതിക്രമമെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ദിവസം വെള്ളനാട് വില്ലേജ് ഓഫീസിനടുത്ത് സുകന്യയും അമ്മയും നടത്തുന്ന ഹോട്ടലിലാണ് ശശി പ്രശനമുണ്ടാക്കുന്നത്. ഹോട്ടലിന്റെ മെനു ബോർഡ് റോഡ് സൈഡിൽ വെച്ചെന്ന് ആരോപിച്ചാണ് വെള്ളനാട് ശശിയുടെ ഈ കൊടും ക്രൂരത.
സംഭവം ചോദ്യം ചെയ്തതിനു പിന്നാലെ കുടുംബത്തെ ആക്രമിക്കുകയും ചെയ്തു. അതും സ്ത്രീകൾക്ക് നേരെ കയ്യേറ്റം ചെയ്യുകയായിരുന്നു ശശി. പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല. അതിനാലാണ് മനഃപൂർവം ഉപദ്രവിക്കുന്നതെന്ന് കുടുംബം പറയുന്നു.
https://www.facebook.com/Malayalivartha