Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ

21 SEPTEMBER 2024 08:26 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണെങ്കിൽ നടപടിയുണ്ടാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ്.

സ്വർണ്ണക്കടത്തും ഹവാലയും ഉൾപ്പെടെ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ഭരണത്തെ നിയന്ത്രിക്കുന്ന പ്രമുഖർക്ക് പങ്കുണ്ടെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഭരണകക്ഷി എംഎൽഎ പിവി അൻവറിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടത്.

എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിച്ചതിലൂടെ സിപിഐയുടെ പ്രസക്തി തന്നെ ഇടതുപക്ഷത്ത് നഷ്ടമായിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണക്കടത്തു നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്തുകാരാണ് പുതിയ വിവാദങ്ങൾക്കു പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.

ആ സ്വർണ്ണക്കള്ള കടത്തുകാർ സ്വന്തം പാർട്ടിയുടെ ആളുകൾ തന്നെയല്ലേ എന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരുടെ വക്കാലത്ത് എടുത്തത് സ്വന്തം പാർട്ടിയുടെ എംഎൽഎ തന്നെയാണെന്നത് മുഖ്യമന്ത്രിക്കും സർക്കാറിനും നാണക്കേടാണ്. പിവി അൻവറുടെ ഫോൺചോർത്തലിനെ പറ്റി മറുപടി പറയേണ്ടതും മുഖ്യമന്ത്രി തന്നെയാണ്.

പുതിയ വിവാദങ്ങൾ സിപിഎം നേതാക്കളുടെയും ഭരണസിരാകേന്ദ്രത്തിൽ ഉള്ളവരുടെയും തനി നിറം തെളിയിക്കുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയും സംഘവുമാണ് കേരളത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കണം.

ഒരു ശവസംസ്കാരത്തിന് 75,000 രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയ സംസ്ഥാന സർക്കാർ ആണ് കേരളത്തിന് അവമതിപ്പുണ്ടാക്കുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. എസ്ഡിആർഎഫ് ഫണ്ടിലെ കേന്ദ്ര വിഹിതത്തെപ്പറ്റി എന്താണ് മുഖ്യമന്ത്രി മിണ്ടാത്തത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വയനാടിന് നൽകിയ സഹായത്തെപ്പറ്റി ഒരു വാക്ക് എങ്കിലും മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. രാജ്യം ഒറ്റക്കെട്ടായി വയനാടിന് പിന്നിൽ അണിനിരക്കുമ്പോൾ ഇത്തരം സങ്കുചിത രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (2 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (3 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (3 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (3 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (4 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (4 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (4 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (4 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (4 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (6 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (7 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (7 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (7 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (7 hours ago)

Malayali Vartha Recommends