അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...
അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...
തിങ്കളാഴ്ച രാവിലെ 8 മുതല്‍ 9 വരെ എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലും 9 മണി മുതല്‍ വൈകുന്നേരം 4 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് നാലു മണിക്കാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക.
അതേസമയം, മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം എന്ന് ടി പി രാമകൃഷ്ണന് പറഞ്ഞു. അദ്ദേഹത്തിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha