Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....


വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍


കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍


രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍

അന്‍വര്‍ താരമായി... തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തത്തലില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

22 SEPTEMBER 2024 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....

വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു

ഒറ്റ രാത്രി കൊണ്ട് അലങ്കോലപ്പെടുത്തിയ തൃശൂര്‍പുരത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ എടുത്തത് 5 മാസം. അന്‍വര്‍ രംഗത്തെത്തിയതോടെ മുകേഷിന്റെ രാജിയും സിനിമാക്കാരും രക്ഷപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ച് മാസത്തിന് ശേഷം സമര്‍പ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആദ്യം നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീല്‍ഡ് കവറില്‍ 600 പേജുള്ള റിപ്പോര്‍ട്ട് മെസഞ്ചര്‍ വഴി സമര്‍പ്പിച്ചത്. എന്നാല്‍ ഡിജിപി ഓഫീസില്‍ ഇല്ലാത്തതിനാല്‍ നാളെ മാത്രമേ അദ്ദേഹം ഇത് പരിശോധിക്കൂവെന്നാണ് വിവരം. എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. പൂര്‍ണ ഉത്തരവാദിത്തം കമ്മിഷണറില്‍ മാത്രം ഒതുക്കിയോ എന്ന കാര്യം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അറിയൂ.

അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു നടപടി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചതിനായിരുന്നു നടപടി.

എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കും. 600 പേജുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. റിപ്പോര്‍ട്ടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഡിജിപി തയാറാക്കുന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനും ഡിജിപിയുടെ അന്ത്യശാസനത്തിനും ശേഷം ഇന്നലെ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ചത്. 600 പേജുള്ള റിപ്പോര്‍ട്ട് പ്രത്യേക ദൂതന്‍ വഴിയാണ് ഡിജിപിയുടെ ഓഫീസില്‍ എത്തിച്ചത്.

തൃശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വളരെ വേഗത്തില്‍ രണ്ടോ, മുന്നോ മാസത്തിനുള്ളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കലക്കിയ കള്ളമാരെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കുന്നപോലെയാണ് കാര്യങ്ങള്‍. ഇപ്പോള്‍ അന്വേഷിക്കാന്‍ തുടങ്ങിയാല്‍ അടുത്ത പൂരം വരെ കാര്യങ്ങള്‍ നീണ്ടുപോകരുത്.

വേഗത്തില്‍ നടപടിയുണ്ടാകണം. പരാതി ഉയര്‍ന്ന് വന്നിരിക്കുന്നത് ഒരു കള്ളന് നേരെയാണ്. കോഴിക്കോട് പിഎം വിശ്വകര്‍മ സ്‌കീം സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ആയിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്.

അന്വേഷണം ആരെ ഏല്‍പ്പിക്കണം എന്ന് ചോദിച്ചാല്‍ കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ തന്നെ അത് ഏല്‍പ്പിക്കണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസിന് നേരെ വലിയ രീതിയില്‍ പരാതി ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ജഡ്ജിയെ കൊണ്ടോ റിട്ടേര്‍ഡ് ജസ്റ്റിസിനെ കൊണ്ട് ഈ കേസ് അന്വേഷിക്കുന്നതാണ് നല്ലത്. അന്വേഷണം സത്യമുള്ളതായിരിക്കണം, മൂടിവയ്ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....  (12 minutes ago)

PM MODI ചൈനയെ വിറപ്പിക്കാൻ ഇന്ത്യ  (22 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍....  (25 minutes ago)

RAIN ALERT ഇന്ന് എല്ലാവർക്കും മഴ ലഭിക്കും  (26 minutes ago)

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (43 minutes ago)

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്...  (48 minutes ago)

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും  (55 minutes ago)

ഫിഡെ ചെസ് ഒളിംപ്യാഡില്‍ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ... നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാള്‍ രണ്ട് പോയിന്റ് മുന്‍പില്‍ ഇന്ത്യ  (1 hour ago)

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്  (1 hour ago)

ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതായി കേരളം  (1 hour ago)

എന്റെ 'അമ്മ പോയെ.....ഹൃദയം പൊട്ടിക്കരഞ്ഞത് പൊന്നമ്മയുടെ മകൾ അല്ല..!!ഭൗതിക ശരീരം തോളിലേറ്റി സുരേഷ് ഗോപി  (2 hours ago)

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു  (2 hours ago)

40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ച് അമേരിക്ക...! അറബ് ലോകം യുദ്ധഭീഷണിയിൽ  (2 hours ago)

സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍  (2 hours ago)

Malayali Vartha Recommends