ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ഉള്ളിയേരിയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ഉള്ളിയേരിയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉള്ള്യേരി 19 ലെ അയ്യപ്പന് കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം നടന്നത്. വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അരവിന്ദന് - അനിത ദമ്പതികളുടെ മകനാണ് . ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്.
അതേസമയം, ഇടുക്കിയില്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിന് ജോബി (19) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായര്‍ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം.
"
https://www.facebook.com/Malayalivartha