അന്‍വര്‍ തല്ക്കാലം അടങ്ങി.. പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്....നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്..
അന്വേഷണം നടക്കുന്നുണ്ടെന്ന് ബോധ്യമായതോടെയാണ് അന്‍വര്‍ തല്ക്കാലം അടങ്ങി നല്ലകുട്ടിയായത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്.വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്.
പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്നും വ്യക്തമാക്കും വിധത്തിലാണ് പുതിയ ഫേസ്ബുക്ക് കവര്‍.താന്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിനില്ക്കുന്നവര്ക്ക് നിരാശയേ വഴിയുള്ളൂ. ഈ പാര്‍ട്ടിയും ആളും വേറെയാണ്. താന്‍ നല്കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം തനിക്കുണ്ട്.ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകന് എന്ന നിലയില്‍ തന്റെ പാര്‍ട്ടി നല്കിയ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha