മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് .ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? പ്രത്യേകിച്ച് തന്റെ കാലശേഷം തന്റെ മൃതശരീരം ഇങ്ങനെ ചെയ്യണം എന്ന് ഒരാൾ എഴുതി വയ്ക്കുകയോ പറയാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. രണ്ട് മക്കൾക്ക് ഒരേ തീരുമാനവും ഒരാൾക്ക് വേറൊരു തീരുമാനവും ആയാൽ അതേ കുറിച്ച് സംസാരിച്ചു തീരുമാനം കൈക്കൊള്ളേണ്ടത് അവരുടെ കുടുംബം മാത്രമാണ്, അല്ലാതെ പാർട്ടി അല്ല.
മൂന്ന് മക്കളിൽ ഒരാൾക്ക് അപ്പന്റെ ശരീരം മെഡിക്കൽ കോളേജിന് നൽകുവാൻ താല്പര്യം ഇല്ലെങ്കിൽ, അതിനെ അവർ ശക്തമായി എതിർക്കുന്നുവെങ്കിൽ അതിനെ ധിക്കരിച്ചു മുന്നോട്ട് പോകുവാൻ പാർട്ടിക്ക് അധികാരം ഇല്ല. അച്ഛനെ മകൾ നോക്കിയോ ഇല്ലയോ എന്നതും മകളുടെ രാഷ്ട്രീയവും ഒക്കെ പിന്നീട് വരുന്ന കാര്യങ്ങളാണ്. ആശാ ലോറൻസ് എന്ന വ്യക്തി സഖാവ് ലോറൻസിന്റെ മകൾ ആയിരിക്കുന്ന കാലത്തോളം അവരുടെ തീരുമാനത്തിന് പ്രാധാന്യം ഉണ്ട്. മറ്റ് രണ്ട് മക്കൾക്ക് ഉള്ള അതേ അവകാശം അവർക്കും ഉണ്ട്.
വീറും വാശിയും കൊണ്ട് മൃതശരീരം വച്ച് വരെ രാഷ്ട്രീയം കളിക്കുന്ന ഒരു അവസ്ഥ. മക്കളുടെ കാര്യം അതിലും കഷ്ടം. മരണപ്പെട്ട അപ്പനോട് ഉള്ള സ്നേഹം കയ്യാങ്കളി വരെ എത്തിക്കുന്ന മക്കൾ!! സ്നേഹമാണത്രെ സ്നേഹം. ഒരു പൊടിക്ക് ഒന്ന് അടങ്ങാതെ, ചെറു വിട്ടുവീഴ്ച പോലും ചെയ്യാതെ അവസാന നേരം കൊടുത്ത യാത്ര അയപ്പ് ബഹു ജോറ്!! കഷ്ടം
https://www.facebook.com/Malayalivartha