എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ്; ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ
എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ് . ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല. തുറന്നടിച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ് . ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല . മരിച്ചു കഴിഞ്ഞ് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അങ്ങ് ബഹുമാനിച്ചു കളയും മുമ്പ് അതൊക്കെ ഓർമ്മ വേണം. ആശാ ലോറൻസിന് അപ്പൻ്റെ മൃതദ്ദേഹം പള്ളി സെമിത്തേരിയിൽ മതാചാര പ്രകാരം അടക്കാനാണ് ആഗ്രഹമെങ്കിൽ അത് നടക്കണം .
അതാണ് നീതി . കോടിയേരിയുടെ മൃതദേഹത്തോടും പയ്യാമ്പലത്തെ മറവ് ചെയ്ത സ്ഥലത്തോടും കാണിച്ച അനാദരവ് കോടിയേരിയുടെ പത്നി തന്നെ ആക്ഷേപമായി സൂചിപ്പിച്ചിട്ടുണ്ട് . ഇഷ്ടമില്ലാത്തവരുടെ ജഡത്തോട് പോലും അനാദരവ് കാണിക്കുന്ന കൊടിയ ക്രൂരൻമാരാണ് കേരളം ഭരിക്കുന്നത് .
https://www.facebook.com/Malayalivartha