Widgets Magazine
23
Sep / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...


അന്‍വര്‍ തല്‍ക്കാലം അടങ്ങി.. പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്....നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്..


വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ... സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും....മണിക്കൂറുകൾ മാത്രം...

സിപിഎം അതിന്റെ അന്ത്യം അടുത്തതോടെ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലുമെന്നപ്പോലെ, അളിഞ്ഞ് കെട്ട് നാറുകയാണ്

23 SEPTEMBER 2024 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

പൂരം വിവാദത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യിലെത്തുമെന്ന് മുഖ്യമന്ത്രി

ഗുണ്ടാ പോലീസുകാര്‍ വകുപ്പിന്റെ ഐശ്വര്യം; വകുപ്പ് മന്ത്രിയുടെ തനിക്കൊണം പുറത്ത്

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിൻ്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും; മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കും

ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ ഉതകിക്കാണും; സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നു മന്ത്രി ആർ ബിന്ദു

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സിപിഎമ്മിലെ ഇനിയുള്ള വെടിക്കെട്ടിന്റെ സാമ്പിളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎം അതിന്റെ അന്ത്യം അടുത്തതോടെ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലുമെന്നപ്പോലെ, അതോ അതിനുമപ്പുറമോ അളിഞ്ഞ് കെട്ട് നാറുകയാണ്. സഖാക്കളെ നമ്മുടെ പാര്‍ട്ടിയെ ഇവന്റെയൊക്കെ അണ്ണാക്കില്‍ കൊണ്ടുവെച്ച് വിലപറയണോ?  കടലിനക്കരെ സ്വര്‍ണ്ണ നിധികുംഭങ്ങളാണ് അവര്‍ സൂക്ഷിക്കുന്നത്. അതുകൊണ്ടാണ് അടിക്കടി  കടലിനക്കരെയുള്ള  യാത്ര.

പിണറായി വിജയന്‍ ആധിപത്യം ഉറപ്പിച്ചതോടെ കേരളരാഷ്ട്രീയത്തില്‍  വി എസ് / പിണറായി ദ്വന്ദം അവസാനിച്ചു. ഇനി പിണറായി /  പി വി  അന്‍വര്‍ യുഗത്തിന്റെ തിര നോട്ടമായി. നയ ലംഘനങ്ങളുടെയും നയവ്യതിയാനങ്ങളുടെയും , തിരുത്തല്‍ പ്രക്രിയയുടെയും പേരിലുള്ള വിവാദങ്ങളുടെ കാലം കഴിഞ്ഞു. ഇനി സ്വര്‍ണ്ണം പൊട്ടിക്കലിന്റെയും  ഡോളര്‍ കള്ളക്കടത്തിന്റെയും ചാരപ്പണിയുടെയും മറ്റും കാലമാണ്,   ഇ എം എസ് വന്നത് പോലെയാണ് താനും സിപിഎമ്മില്‍ എത്തിയതെന്ന് പി വി അന്‍വര്‍  മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത് പോലെ പറഞ്ഞപ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. കരണക്കുറ്റിക്ക് അടികിട്ടിയത് വെച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി.. ഇ എം എസ് വന്നതും താന്‍ വന്നതും ഒരേ പാര്‍ട്ടിയിലേക്കാണെന്ന അന്‍വറിന്റെ അവകാശവാദം കേള്‍ക്കുമ്പോള്‍ പഴയ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നോവുമെങ്കിലും അതില്‍ ഒരു യഥാര്‍ഥ്യമുണ്ട്. കളങ്കിത പരിഷകള്‍ക്ക് ഈ പ്രസ്ഥാനത്തെ വിറ്റത് ആരാണെന്ന ചോദ്യത്തിന് പിണറായി വിജയന്‍ മറുപടി നല്‍കേണ്ടിവരും.
ഭൂമിയോളം താഴ്ന്ന കുടിലില്‍  തറയില്‍ ചെറ്റ പായ് വിരിച്ചു കിടന്നിരുന്ന പിണറായി വിജയന്‍ എന്നു മുതലാണ് അമ്പര   ചുമ്പികളോളം പോന്ന മണി സൌദങ്ങളിലെത്തിയതെന്ന്  ഉത്തരം നല്‍കേണ്ടിവരും?



കോവളത്തെ വന്‍കിട ഹോട്ടല്‍ ഉടമ വെച്ചുനീട്ടിയ സൗജന്യം സ്വീകരിക്കരുത് എന്ന് വി എസ് കാര്‍ക്കശ്യത്തോടെ പറഞ്ഞതിനല്ലെ അദ്ദേഹത്തെ പുലഭ്യം വിളിച്ചു കൊണ്ടിരുന്നത്? ഇപ്പോഴോ? കളങ്കിതനായ പിണറായി വിജയന് മേമ്പൊടിക്ക് പോലും ഒരാദര്‍ശത്തിന്റെ മറ ഉയര്‍ത്താനില്ല.      
കേരളം പെട്ടു. എന്നു തന്നെ പറയണം.   താന്തോന്നിയുടെ കരാള ഹസ്തങ്ങളില്‍ പെട്ടു വീര്‍പ്പ് മുട്ടുകയാണ് ചോരച്ചെങ്കൊടി. മുഖ്യമന്ത്രി ഭൂമിയോളം ഹാലിളകി അട്ടഹസിച്ചു ചിരിക്കുന്നു.    അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ  തന്നെ കാളക്കൂറ്റന്‍ എം എല്‍ എ യുമായി ശനിയാഴ്ച നടന്ന ഒന്നര മണിക്കൂര് നീണ്ട ഭീകര മല്ലയുദ്ധം കേരളം ഉണ്ടായശേഷം കാണുന്ന ആദ്യസംഭവമാണ്. മുഖ്യമന്ത്രി തന്നെ സ്വന്തം പാര്‍ട്ടിയെ  വാതോരാതെ മുഖ്യമന്ത്രി പുലഭ്യം വിളിക്കുന്നു. കേരളം ഇതിനപ്പുറം അധ:പതിക്കാനുണ്ടോ? ഭരണകൂടത്തിന് ഭ്രാന്ത് പിടിച്ചതാണോ? ജനങ്ങള്‍ ഇത് എങ്ങിനെ സഹിക്കുന്നു? ഇവറ്റകളെ തളയ്ക്കാനുള്ള ചങ്ങല ഇല്ലാത്തത് കൊണ്ടാണോ?  ഭ്രാന്ത് ഇല്ലാത്ത ആരും ഭരണപക്ഷത്ത് ഇല്ലെന്നാണോ?ഒരു പേക്കിനാവ് കാണുന്ന അവസ്ഥയിലായിരുന്നില്ലേ കേരളം  ഇന്നലെ? സമനില തെറ്റിയ ഇവറ്റകളുടെ നാവാണോ പിഴുതെറിയേണ്ടത് അതോ ആസനത്തില്‍ ആപ്പടിച്ചു കയറ്റുകയായിരുന്നോ കരണീയം എന്ന ധര്‍മ്മസ ങ്കടത്തിലായിരുന്നു ജനം. അവരുടെ  അരയില്‍ നിന്ന് ഉടുതുണി ഉരിഞ്ഞു താഴോട്ട് പോയില്ലെന്ന് മാത്രമേയുളളൂ മഹാരഥന്മാര്‍ കേരളത്തിന് വഴികാട്ടിയ രാഷ്ട്രീയം ഇതാണോ? ഇവറ്റകളെ അടിച്ചിറക്കി ചാണകം തളിച്ചില്ലെങ്കില്‍ ഈ നാടുമുടിയും. കാണ്ടാമൃഗത്തേക്കാള്‍ അധപതിച്ച ജന്തുക്കളാണ് സിംഹാസനങ്ങളില്‍ കയറി കൂടിയിരിക്കുന്നത്.



ഇതാണോ ഒരു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം? കരണക്കുറ്റിക്ക് രണ്ട് പൊട്ടിക്കാന്‍ ഇവിടെ ആരുമില്ലേ? ജനങ്ങളുടെ പേരില്‍ അധികാര സോപാനങ്ങളില്‍ കയറിക്കൂടിയവര്‍ക്ക് ഇത്രയ്ക്ക് അഹന്ത പാടുണ്ടോ? ആരാണ് ഈ മുഖ്യമന്ത്രിക്ക് മാതൃകാപുരുഷന്‍? കേരളം ലജ്ജിക്കുന്നു!
.ഒരു മുഖ്യമന്ത്രിക്കും സ്ത്രീധനം കിട്ടിയതല്ല ഈ മണ്ണ്. ജനങ്ങള്‍ അദ്ധ്വാനിച്ചു ജീവിക്കുന്ന നാടാണിത്. കുറേ സ്വര്‍ണ കള്ള ക്കടത്തുകാര്‍ക്കു അമ്മാനമാടി തിമിര്‍ക്കാനുള്ള നാടല്ല ഇത്. അടിവസ്ത്രത്തില്‍ ഒട്ടിച്ചും തേച്ചും പിടിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണത്തേക്കുറിച്ച്  ഈ മുഖ്യമന്ത്രിക്ക് എന്തുമാത്രം അറിവാണ്? വെറുതയല്ല പ്രധാനമന്ത്രി പച്ചയ്ക്ക് കേരള ജനതയോടെ വെട്ടിത്തുറന്ന്  പറഞ്ഞത് മുഖ്യമന്ത്രിയുടെ ആസ്ഥാനത്ത് കള്ളക്കടത്താണ് നടക്കുന്നത് എന്ന്? മുഖ്യമന്ത്രിയുടെ ഭരണകേന്ദ്രത്തില്‍ കള്ളക്കടത്താന്  നടക്കുന്നതെന്ന് പ്രധാനമന്ത്രി പറയുകയാണെങ്കില്‍ അതിന്റെ തൂക്കം സങ്കല്‍പ്പിച്ചു നോക്കൂ!

മുഖ്യമന്ത്രിയാണോ അദ്ദേഹത്തിന്റെ അനുചരനാണോ ഇവിടെ കള്ളക്കടത്ത് നടത്തുന്നതെന്നാണല്ലോ മറ്റൊരു തര്‍ക്കം?  ഈ പാര്‍ട്ടിക്ക് ഇന്ന് നാഥനില്ലേ? പോഴന്മാരേ ഉള്ളോ? അതോ കളക്കടത്തുകാരോ? ജനങ്ങള്‍ എന്ത് അപരാധം ചെയ്തു? . നാട് ഭരിക്കുന്ന നേതാക്കള്‍ തന്നെയാണ് ഇതെല്ലാം വെളിച്ചാത്തക്കുന്നത്!   336 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ വയനാട് ദൂരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ ചില ക്രൂര പരാമര്‍ശങ്ങള്‍ ഇതിനേക്കാള്‍ ഒക്കെ ഹൃദയ  ഭേദകമായിരുന്നതല്ലേ. മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്ന പണം കൊണ്ടാണോ വയനാട്ടില്‍ കണ്ണീരൊപ്പിയത്. ആരോപണ പെരുമഴയില്‍ ഏതെങ്കിലും ഗുരുതരമായ ആരോപണത്തെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റിയവര്‍ കുന്നുകൂട്ടുകയാണെന്ന് പരസ്പ്പരം പഴിചാരുന്നതല്ലാതെ സത്യം പുറത്ത് കൊണ്ടുവരാന്‍ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? ഈ ഒറ്റ സംസ്ഥാന ഭരണം കൊണ്ട് അവസാനിക്കുന്നതാണോ ഭരണചക്രം. ഇവിടെ ഭരണഘടനാ സിദ്ധമായ അധികാരങ്ങള്‍ നിക്ഷിപ്തമായിരിക്കുന്ന എക്‌സിക്യൂട്ടീവും ന്യായാധിപരും ആവിയായിപ്പോയോ? എന്തിന് ഇങ്ങിനെ ഒരു ഭരണകൂടം?

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരം വിവാദത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യിലെത്തുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഗുണ്ടാ പോലീസുകാര്‍ വകുപ്പിന്റെ ഐശ്വര്യം; വകുപ്പ് മന്ത്രിയുടെ തനിക്കൊണം പുറത്ത്  (2 hours ago)

ലബനന്‍ നഗരങ്ങള്‍ കത്തിച്ച് ഐ ഡി എഫ്; ഹിസ്ബുള്ളകളെ ചുട്ടെരിച്ചു  (2 hours ago)

സിപിഎം അതിന്റെ അന്ത്യം അടുത്തതോടെ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലുമെന്നപ്പോലെ, അളിഞ്ഞ് കെട്ട് നാറുകയാണ്  (2 hours ago)

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിൻ്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും; മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കു  (4 hours ago)

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ അന്തര്‍ധാരയാണ്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ  (4 hours ago)

ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സ  (4 hours ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ; എംപോക്‌സ് :രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്ന് ഡി.എം.ഒ  (4 hours ago)

മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (4 hours ago)

എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ്; ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ  (4 hours ago)

മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത്‌ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

യുഎഇയിൽ ഭൂചലനം; 1.2 തീവ്രത രേഖപ്പെടുത്തി  (5 hours ago)

യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ  (5 hours ago)

Malayali Vartha Recommends