ആ കാഴ്ച കാണാനാവാതെ... ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം....
ആ കാഴ്ച കാണാനാവാതെ... ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മരട് വി.ടി.ജെ എന്‍ക്ലേവ് ബണ്ട് റോഡില്‍ തെക്കേടത്ത് വീട്ടില്‍ ഡോ. വിന്‍സി വര്‍ഗീസ് (42) ആണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മരട് കാളാത്തറ സ്കൂളിനു സമീപം ഇന്നലെ രാവിലെ എട്ട് മണിയോടെയാണ്അപകടമുണ്ടായത്.
ഒരേ ദിശയില്‍ വന്ന ടിപ്പര്‍ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലയിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും സ്കൂട്ടര്‍ യാത്രക്കാരി തത്ക്ഷണം മരിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവര്‍ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടു നല്കി.സംസ്കാരം ഇന്ന് രാവിലെ പത്തിന് പാലാരിവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ .
അതേസമയം അപകടത്തില്‍പ്പെട്ട ലോറി കസ്റ്റഡിയിലെടുച്ചു. ഡ്രൈവര്‍ ഇടുക്കി അടിമാലി തേക്കിന്‍കാട്ടില്‍ അ്ഷ്റഫ് മീരാനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.
"
https://www.facebook.com/Malayalivartha