കാത്തിരിപ്പിനൊടുവില്‍....അര്‍ജുന്റെ മൃതദേഹം ഒടുവില്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക്... കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍
കാത്തിരിപ്പിനൊടുവില്‍....അര്‍ജുന്റെ മൃതദേഹം ഒടുവില്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക്... ഒരായുസ്സിനപ്പുറമുള്ള വേദന. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക്.
വഴിയെമ്പാടും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍. അര്‍ജുന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് മടങ്ങിയെത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. അര്‍ജുനെ ഇതിന് മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു.
അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സിനെ കണ്ണാടിക്കല്‍ മുതല്‍ വീടുവരെ നാട്ടുകാരും അനുഗമിക്കുന്നു. അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്നു.
മൃതദേഹത്തെ അനുഗമിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്, കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണസെയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍. കൂടെയുണ്ട് പ്രിയനേ... അര്‍ജുനൊപ്പം കണ്ണുനിറഞ്ഞ് ആംബുലന്‍സില്‍ ഈശ്വര്‍ മാല്പെയുമുണ്ടായിരുന്നു. പൂക്കളുമായി വഴിയിരികില്‍ കാത്തുനിന്ന് അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിരവധിപേര്‍.
"https://www.facebook.com/Malayalivartha