Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ്... വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്... ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്...


പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...


കണ്ണീര്‍ കാഴ്ചകള്‍...അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ...പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്...


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...

നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്; ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

28 SEPTEMBER 2024 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.

നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്. ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;  

സെലിബ്രിറ്റികളുടെ കുടുംബബന്ധങ്ങളിൽ ഉണ്ടാവുന്ന വിള്ളലുകൾ, രക്തബന്ധങ്ങൾ തമ്മിലുള്ള അടുപ്പം, അകൽച്ച ഇവയൊക്കെ പരസ്യമായി പൊതു സമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിക്കുന്നത് കൊണ്ട് ആർക്ക് എന്ത്‌ നേട്ടം? ഇത്തരം വിഴുപ്പലക്കലുകൾ കൊണ്ട് നേട്ടത്തെക്കാളേറെ കോട്ടമാണ് അവർക്ക് സമൂഹത്തിൽ ഉണ്ടാവുക. കാരണം സോഷ്യൽ മീഡിയ ജഡ്ജ്മെന്റ് അല്ല ജീവിതം. അവരുടെ ജഡ്ജ്മെന്റ് കൊണ്ട് നിങ്ങൾക്ക് ഒരു ഗുണവും ഇല്ല. മുന്നോട്ട് ജീവിക്കണം എങ്കിൽ നിങ്ങൾ തന്നെ സ്റ്റിയറിങ്ങ് പിടിക്കണം.  ആരെയൊക്കെയോ എന്തൊക്കെയോ ബോധ്യപ്പെടുത്തണം എന്ന നിർബന്ധം വേണ്ടുന്നവർക്കാണ് പരസ്യ പ്പെടുത്തൽ വേണ്ടത്.

ഇന്ന് ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ കണ്ടിരുന്നു. കണ്ടപ്പോൾ സങ്കടം തോന്നി. അങ്ങനൊരു വീഡിയോ വേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നി. അച്ഛനോട് ആ കുഞ്ഞിന് ഉള്ള ദേഷ്യം, അവളുടെ സങ്കടം ഒക്കെ ഇങ്ങനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാണിച്ചത് കൊണ്ട് എന്താണ് നേട്ടം? ബാല എന്ന മനുഷ്യൻ എന്നോ സ്വയം exposed ആയതാണ്. അയാളിലെ നന്മയും തിന്മയും ഒക്കെ അയാളിലൂടെ തന്നെ നമ്മൾ കണ്ടതുമാണ്. അതേ പോലെ തന്നെ അമൃതയും.!! അരിയാഹാരം കഴിക്കുന്നവർക്ക് നെല്ലും പതിരും ഒക്കെ തിരിച്ചറിയാൻ പറ്റും. നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്.

ഇവിടെയാണ് മഞ്ജു വാര്യർ - ദിലീപ്, ഉർവശി - മനോജ്‌ എന്നിവർ കയ്യടി നേടുന്നത്. ഒരിക്കൽ ഒന്നായി ജീവിച്ചവർ പിരിഞ്ഞപ്പോൾ പരസ്പരം കരി വാരി എറിയാതെ അവനവന്റെ വഴികളിലൂടെ പോകുന്നു, മുന്നേറുന്നു. മക്കൾ അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ആരെയും സോഷ്യൽ ജഡ്ജ്മെന്റിനോ വിചാരണയ്‌ക്കോ ഇട്ടു കൊടുക്കാതെ സ്വന്തം പാട് നോക്കി പോകുന്ന മനുഷ്യർ. ഒന്നും അവർ പറഞ്ഞില്ലെങ്കിൽ കൂടി ഊഹോ പോഹങ്ങൾ വച്ച് ഇവരെയൊക്കെ സൈബർ ഇടങ്ങളിൽ പിച്ചിച്ചീന്തുന്ന മനോരോഗികൾക്ക് ക്ഷാമം ഇല്ലാത്തിടത്താണ് ഇങ്ങനൊരു വീഡിയോ. ബാല എന്ന ആൾ ആവട്ടെ കിട്ടുന്ന ഇടങ്ങളിൽ ഒക്കെ പഴയ ബന്ധം വലിച്ചിട്ട് അവരെ നാണം കെടുത്താറുണ്ട്. അയാൾക്ക് ഇനി കുറേ നാൾ സെന്റിമെന്റൽ ഡ്രാമ കളിക്കാനുള്ള source ആവുകയും ചെയ്തു.

സെലിബ്രിറ്റികളുടെ വിവാഹവും ഡിവോഴ്സും ഒക്കെ മറ്റാരെ പോലെ തന്നെയുള്ള സ്വാഭാവിക വിഷയങ്ങൾ മാത്രമാണ്. ഇതൊന്നും പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ അല്ല. പാപ്പുവിനെ അച്ഛൻ സ്നേഹിച്ചാലും ദ്രോഹിച്ചാലും അത് ഈ സമൂഹത്തെ ബാധിക്കുന്ന പ്രശ്നം അല്ല. പാപ്പുവിന്റെ അമ്മയും വീട്ടുകാരും മോളെ സ്വർണ്ണം കൊണ്ട് തുലാഭാരം തൂക്കിയാലും അത് കൊണ്ട് സാധാരണ ജനത്തിന് ഒരു ഗുണവും ഇല്ല. പാപ്പുവിന്റെ അച്ഛൻ ബാലയുടെ സിനിമ അഭിനയം, അതേ പോലെ അമ്മയുടെ സംഗീതം ഇത് രണ്ടും കണ്ടും കേട്ടും മാത്രമാണ് സമൂഹം അവരെ ശ്രദ്ധിച്ചത്. അങ്ങനെയുള്ളവരുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തെന്ന് അറിയാൻ ഉള്ള ആകാംഷയ്ക്കപ്പുറം, അവിടെ എന്ത്‌ നെഗറ്റീവ് - പോസിറ്റീവ് സംഭവിച്ചാലും സമൂഹത്തെ അത് ബാധിക്കുന്നില്ല. അതാണ് സത്യം.

Virtual മീഡിയ അല്ല ജീവിതം. ഇൻസ്റ്റാ റീൽസ് അല്ല റിയൽ ലൈഫ്. ഈ നാട്ടിലെ വെറും സാധാരണക്കാരായ മനുഷ്യർക്ക് രണ്ടറ്റം കൂട്ടി മുട്ടിച്ച് ജീവിക്കണം എങ്കിൽ യഥാർത്ഥ ലോകത്ത് ഇറങ്ങി എല്ലു മുറിയെ പണിയെടുത്തേ മതിയാവൂ. സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ നെട്ടോട്ടം ഓടുന്ന പാവം മനുഷ്യർക്ക് ബാല ആരുടെ കൂടെ പോയി, അമൃത ആർക്കൊപ്പം ജീവിക്കുന്നു എന്നൊന്നും അറിയേണ്ടത് ഇല്ല. ഈ വീഡിയോയും കുടുംബം വച്ചുള്ള വിഴുപ്പ് അലക്കലും ചാകര ആവുന്നത് ഇത് വച്ച് അന്നം തേടുന്ന യൂ ട്യൂബർമാർക്ക് മാത്രമാണ്. അവർക്ക് രണ്ട് ഇരകളെ കിട്ടി കഴിഞ്ഞു -ബാലയും അമൃതയും. ഇനി കുറേ നാൾ ചേരി തിരിഞ്ഞുള്ള തല്ല് മാത്രം.

എന്റെ മോളെ, ഇന്നലെ വരെ നീ ഉത്തരം കൊടുക്കേണ്ടിയിരുന്നത് നിനക്ക് ചുറ്റിലും ഉള്ള ആ ഒരു ചെറിയ crowd ന്  നീയും അച്ഛനും തമ്മിൽ ഉള്ള ഇഷ്ടം -അനിഷ്ടം എന്നിവയെ കുറിച്ചുള്ള ചെറിയ ചോദ്യങ്ങൾ മാത്രമാണ്. പക്ഷേ ഈ ഒരു വീഡിയോ കൊണ്ട് കുഞ്ഞേ നീ ഇനി നേരിടാൻ പോകുന്ന ചോദ്യങ്ങൾ ഒരുപാടാണ്. ഇനി നിന്റെ അച്ഛന്റെയും അമ്മയുടെയും സ്വഭാവത്തെ ഇഴ കീറി പരിശോധിക്കും. അമൃത എങ്ങനെ ഇന്നത്തെ സെലിബ്രിറ്റി അമൃതയായി മാറി എന്നത് തൊട്ട് അവരുടെ ആദ്യ വിവാഹം, പിന്നീട് ഉണ്ടായ ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് ഒക്കെ ഓഡിറ്റ് ചെയ്യപ്പെടും. ഇനിയാണ് മോളെ നീ ഈ സോഷ്യൽ മീഡിയയെ അറിയുവാൻ പോകുന്നത്. ഇവിടുത്തെ വിചാരണയെ നേരിടാൻ പോകുന്നത്. വേണ്ടിയിരുന്നില്ല മോളെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടു..ഇസ്രായേലിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല  (29 minutes ago)

MUMBAI കനത്ത സുരക്ഷ  (30 minutes ago)

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (32 minutes ago)

പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോള്‍ഡന്‍ വിസ...  (34 minutes ago)

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...  (40 minutes ago)

മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്.  (1 hour ago)

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം.... സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായിട്ടില്ല  (1 hour ago)

ആ യാത്ര അവസാന യാത്രയായി... ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (1 hour ago)

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി  (1 hour ago)

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.  (1 hour ago)

ARJUN നൊമ്പരമായി അര്‍ജുന്‍  (1 hour ago)

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (2 hours ago)

കരയുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നു; ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രായേൽ പ്രതിരോധ സേന  (2 hours ago)

മഹാരാഷ്ട്ര സ്വദേശിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends