Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...


മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ്... വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്... ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്...


പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...


കണ്ണീര്‍ കാഴ്ചകള്‍...അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ...പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്...


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...

28 SEPTEMBER 2024 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന.പി വി അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ കത്ത് നൽകിയിട്ടില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചത് ഈ സാഹചര്യത്തിലാണ്.  ഒരു വ്യക്തിക്കെതിരെ മാത്രം അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വകാര്യ വ്യക്തികൾ അടക്കം ഫോൺ ചോർത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് പറഞ്ഞത്. 2 ദിവസം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തിൽ അടുത്ത നടപടി സ്വീകരിക്കും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ പരാതി അൻവർ നൽകിയാൽ അന്വേഷിക്കുമെന്നും ഗവർണർ പറഞ്ഞു.      ആഭ്യന്തര മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് ഗവർണർ മാധ്യമങ്ങളെ കണ്ടത്. അജിത് കുമാറിനെ തൊടാൻ  കേന്ദ്രത്തിന് താൽപ്പര്യമില്ലെങ്കിലും പിണറായിയെ വെറുതെ വിടാൻ ആഭ്യന്തര മന്ത്രി തയ്യാറല്ല. സിപിഎം സ്വതന്ത്രൻ തന്നെ ഇത്രയും ഗൗരവമായ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ അതിൽ പിടിച്ച് മുന്നോട്ടു പോകാനാണ് അമിത് ഷായുടെ നീക്കം. അതിനാണ് അദ്ദേഹം ഗവർണറുമായി ആശയവിനിമയം നടത്തിയത്. ഇടതു സ്വതന്ത്രര്‍ എന്ന ലേബലില്‍ എത്തിയ പി.വി അന്‍വര്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് എന്നിവർ നേതൃത്വം നൽകുന്ന ടീമാണ് പിണറായിക്കെതിരെ നീങ്ങുന്നത്. ഇവരെ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പിണറായിയെ പിടിച്ച ശേഷം ഇവരെ കുരുക്കും. ഇതാണ് കേന്ദ്രത്തിന്റെ നീക്കം.   

അൻവർ, വാർത്ത സമ്മേളനത്തിൽ ചോദിച്ചത് ‘സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്’ എന്നാണ്. അതിൽ തന്നെ അൻവർ ആരാണെന്നും, അയാളുടെ ലക്ഷ്യം എന്താണെന്നും പകൽ പോലെ വ്യക്തമാണ്.സ്വർണ്ണക്കള്ളകടത്ത് ‘കസ്റ്റംസ്‌ ഡിപ്പാർട്മെന്റ്’ പിടികൂടിയാൽ പിഴ അടച്ച് ഊരിപ്പോരാം, പക്ഷെ പൊലീസ് ആണ് പിടികൂടുന്നത് എങ്കിൽ അകത്ത് പോകും. അതാണ്  അൻവറിനെ  വിഷമിപ്പിക്കുന്നത്. അജിത്താണ് ഇത്തരത്തിൽ ഉപദ്രവിക്കുന്നവരിൽ മുമ്പനെന്ന് അൻവർ പറയുന്നു.മലപ്പുറം ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകൾ എടുക്കുന്നു എന്നാണ്  ഇവർ ആരോപിക്കുന്നത്.

അതായത് സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്ന കുറ്റകൃത്യങ്ങൾ കേരള പൊലീസ് കണ്ടില്ല എന്ന് നടിക്കണം എന്നാണ്  അൻവറിന്റെ ആവശ്യം. കേരളത്തിൽ ഇപ്പോൾ ഉള്ള സമാന്തര സമ്പത് വ്യവസ്ഥയുടെ ചിറകരിയാനുള്ള വിവിധ ഏജൻസികളുടെ ശ്രമങ്ങളെ തടയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.സിപിഎം എന്ന പാർട്ടിയെ പൂർണമായും പിടിച്ചെടുത്ത് ഇസ്ലാമികവൽക്കരിക്കുക എന്നതാണ് അൻവറിന്റെ മറ്റൊരു ആശയം. സിപിഎം ന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഹിന്ദു പാർട്ടി എന്നറിയപ്പെട്ടിരുന്ന സിപിഎം ന്റെ ഇപ്പോഴത്തെ നില പരിതാപകരം ആണ്. പഴയ പോപ്പുലർ ഫ്രണ്ട്കാർ ആണ് പലയിടത്തും പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്.പാർട്ടിയെ ഇസ്ലാമിക മതതീവ്രവാദികൾ ഏറെക്കുറെ വിഴുങ്ങി എന്ന യാഥാർഥ്യം മനസിലാക്കി, പാർട്ടി കേഡർമാർ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങി.

 

ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളിൽ പലതിലും സിപിഎം മൂന്നാം സ്ഥാനത്ത് വരെ ആയിപ്പോയി.ബംഗാളിലെയും, ത്രിപുരയിലെയും അവസ്ഥയിലേക്ക് കേരളത്തിലും പാർട്ടി പോകുന്നു എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ. പരമ്പരാഗത ഹിന്ദു വോട്ടുകൾ പോയാൽ പിന്നെ പാർട്ടി ഇല്ല. 10% ഹിന്ദു വോട്ടെങ്കിലും സിപിഎം ന് നഷ്ടമായി. അത് ഇനിയും കൂടുകയേ ഉള്ളൂ. പാർട്ടി കുടുംബങ്ങൾ പോലും ബിജെപിയിലേക്ക് പൂർണമായി മാറി.രാജ്യദ്രോഹം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ട് എന്നാരോപണം ഉള്ളവരെ    കേന്ദ്ര ഏജൻസികളെ കൊണ്ട് അടിച്ചമർത്തും. അൻവറിനെ പോലെയുള്ള ക്രിമിനൽ – രാജ്യദ്രോഹ പശ്ചാത്തലം ഉള്ള ഒരാളെ തുറന്നു കാണിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന എളുപ്പം കഴിയുകയും ചെയ്യും. അതോടെ ഇന്ന് അൻവറിന് ജയ് വിളിക്കുന്നവർ നേരെ മറിയും.

  പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങൾ ആണ് ഇടത് സ്വതന്തർ  ഉന്നയിച്ചത്. എന്നിട്ട് എന്ത് സംഭവിച്ചു..?  അതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നുമില്ല.പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ എൻ ഐ എ  പൊക്കിയത് പിണറായിയുടെ  കൂടെ പിന്തുണയോടെയാണ് . കേന്ദ്രം പറയുന്നതിന്റെ അപ്പുറം പിണറായി  നിൽക്കില്ല. കേരളത്തിൽ നിന്നുള്ള ഇസ്ലാമിക്‌ സ്റ്റേറ്റ് റിക്രൂട്ട്മെന്റ് ജയരാജൻ ഇപ്പോൾ ചർച്ച ആക്കിയതും വെറുതെയല്ല.വയനാട് ദുരന്തത്തിൽ സഹായ ധനത്തിനായി DYFI ‘പോർക്ക് ഫെസ്റ്റ്’ നടത്തിയത് വളരെ ആലോചിച്ച് എടുത്ത നീക്കമാണ്. എറണാകുളം ജില്ലയിൽ ആണ് കോളേജുകളിൽ ‘നിസ്ക്കാര’ത്തിന്റെ പേരിൽ ഒരു ക്രിസ്ത്യൻ വൈദികനെ കുറെ ഇസ്ലാമിക മത മൗലിക വാദികൾ തടഞ്ഞു വെച്ച സംഭവം ഉണ്ടായത് ഉണ്ടായത് എന്ന് ഓർക്കണം.     പൂഞ്ഞാറിൽ ക്രിസ്ത്യൻ ദേവാലയത്തിലെ വൈദികനെ പള്ളി മുറ്റത്ത് ആക്രമിച്ചപ്പോഴും പിണറായി  എടുത്ത നിലപാട് ഇസ്ലാമിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.പാർട്ടി ഘടകങ്ങളിൽ ഇസ്ലാമിക വാദികൾ കൂടുതൽ എത്താതിരിക്കാനും, പാർട്ടി ഘടകങ്ങളുടെ നിയന്ത്രണം പഴയ പോപ്പുലർ ഫ്രണ്ട്കാർ ഏറ്റെടുക്കാതിരിക്കാനും ഇത്തവണത്തെ സമ്മേളനങ്ങളിൽ സിപിഎം ശ്രമിക്കുന്നു എന്നാണ് പാർട്ടി സുഹൃത്തുക്കൾ പറയുന്നത്. അത് എത്രത്തോളം വിജയിക്കും എന്നത് വേറെ കാര്യം.എന്തായാലും അൻവർ ഹിക്കക്കും, പഴയ സിമി തീവ്രവാദി നേതാവിനും, വിവാദ കച്ചവടക്കാരനും നല്ല പണി കാത്തിരിക്കുന്നുണ്ട് എന്നുറപ്പ്. പിണറായിയെയും അൻവറിനെയും ഒരുമിച്ച് തൂക്കുക എന്ന ആശയമാണ് കേന്ദ്രത്തിന്റെത്.  ഇതിന് ഇടനില നിൽക്കുന്നത് ഗവർണറാണ്. കാര്യങ്ങൾ പൂർണമായും ഗവർണറുടെ കോർട്ടിലാണ്.      സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അൻവർ രംഗത്തത്തി. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് അൻവർ ആവർത്തിച്ചു. സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. 'പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല.      കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്'. 'സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്.  തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു.     2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു.  കഴിഞ്ഞ  പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ല'. ഞാൻ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി. സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേ. യഥാർത്ഥ പ്രവർത്തകർക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തൻറെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.  കേന്ദ്രത്തിന് ലഭിച്ചിരിക്കുന്നത് കിടിലം സുവർണാവസരമാണ്. ഗവർണർ നീട്ടിയ താലം അതേപടി കേന്ദ്രം സ്വീകരിച്ചാൽ പിണറായിയും അൻവറും അകത്താകും. 

 

പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞത് അൻവറിനെ ലക്ഷ്യമിട്ടാണ് . അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോടാണ് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. 

 

തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതുവരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാനെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു.

 

സർക്കാരിന് നൽകിയ പരാതിയായതിനാൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാം എന്നായിരുന്നു പാർട്ടി നിലപാട്. ആദ്യ പരാതിയിൽ ശശിക്കെതിരെ പരാമർശമില്ലായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തി. താൻ നേരിട്ട് അൻവറിനെ വിളിച്ചു. 3ന് കാണാൻ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാർത്താ സമ്മേളനം നടത്തി. വാർത്ത സമ്മേളനവും, ആക്ഷേപവും തുടർന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നൽകി പാർട്ടി വാർത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മലപ്പുറത്തെ നേതാക്കളാക്കളടക്കം അൻവറിനോട് സംസാരിച്ചു. അൻവറിൻ്റെ പരാതി കേൾക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നല്ല പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകുകയെന്നതായിരുന്നു പാർട്ടി നയം.

 

സർക്കാരും അതേ നയം സ്വീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാർട്ടി അംഗം പോലും അല്ലാതിരുന്ന അൻവറിന് നല്ല പരിഗണന നൽകി. എന്നാൽ പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങൾ ഉയർത്തി അൻവർ അപമാനം തുടർന്നു. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയെന്നും സംസ്ഥാനത്തെ തകർക്കാൻ നടത്തിയ ശ്രമങ്ങളിൽ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ലെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പ്രചാരവേല പാർട്ടിക്കും, സർക്കാരിനുമെതിരെ നടക്കുന്നു. പിണറായി ഉപജാപക സംഘത്തിൽ പെട്ടു. അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നീ ആരോപണങ്ങൾ അൻവർ ഉന്നയിച്ചു. പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തി.

സ്വർണ്ണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി. ജനങ്ങൾ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി. വയനാട് ദുരന്തത്തെപ്പോലും സർക്കാരിനെതിരെ വിഷയമാക്കി. റിയാസിനെ പ്രകീർത്തിച്ച് അൻവർ ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യക്കെതിരെയും ആക്ഷേപം ഉയർത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇഎംഎസ് മുതൽ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം വന്നു. ചങ്ങലക്കിടയിലാണെന്നാണ് തനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അത്ഭുതം. ഒറ്റക്കല്ല, കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്.

 

ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം. ഒരു കെട്ടാണെങ്കിൽ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവറല്ല, ആര് ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേ കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇതെല്ലാം അന്വേഷണ പരിധിയിലുണ്ടാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ആ കുടുംബത്തിന് സംഭവിച്ചത്...  (45 minutes ago)

ഹിസ്ബുള്ള തീക്കുണ്ഡമായി സൈനബ നസറുള്ളയും മിസൈൽ ചീഫും ചാമ്പലായി... ലോകം നടുക്കി നെതന്യാഹു....  (50 minutes ago)

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്  (1 hour ago)

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടു..ഇസ്രായേലിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല  (1 hour ago)

MUMBAI കനത്ത സുരക്ഷ  (1 hour ago)

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോള്‍ഡന്‍ വിസ...  (1 hour ago)

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്.  (2 hours ago)

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം.... സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായിട്ടില്ല  (2 hours ago)

ആ യാത്ര അവസാന യാത്രയായി... ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (2 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി  (3 hours ago)

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.  (3 hours ago)

ARJUN നൊമ്പരമായി അര്‍ജുന്‍  (3 hours ago)

Malayali Vartha Recommends