ആരോപണങ്ങള്‍ ഗുരുതരമാണ്; പരാതി കിട്ടിയാൽ നിയമപരമായ നടപടി; പി വി അൻവര്‍ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ഗവര്‍ണര്‍
പി വി അൻവര്‍ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ഗവര്‍ണര്‍ . മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഗവര്‍ണര്‍ . അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha