നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്കാരമാണെന്ന് അഞ്ജു പാർവതി പ്രഭീഷ്
നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!! നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
അവൾ പറയാതെ പറഞ്ഞ നോവ് തിരിച്ചറിഞ്ഞ മറ്റ് രണ്ട് സ്ത്രീകൾ - സീതയും നിഷയും!! മൂന്ന് പെണ്ണുങ്ങൾ, ജനിമൃതികൾക്കപ്പുറത്തെ യാഥാർഥ്യമായി ഒരുവളും ഇന്നിന്റെ ജീവിക്കുന്ന സത്യമായി രണ്ട് പേരും ഒന്ന് ചേർന്നപ്പോൾ അതൊരു പോരാട്ട ഗാഥയായി. ഈസ്റ്റ് കോസ്റ്റ് ബാനർ എന്നും പുതുമുഖ പ്രതിഭകൾക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ പ്രാധാന്യം നല്കി, അവരുടെ കലാപരമായ കഴിവുകൾക്ക് നല്കുന്ന പ്രോത്സാഹനം എടുത്ത് പറയണം.
പ്രത്യേകിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒക്കെ പറയുന്ന സ്ത്രീകൾക്ക് കിട്ടേണ്ട അവസരങ്ങൾ, പ്രാധാന്യം എന്നിവ ചർച്ച ആവുന്ന കാലഘട്ടത്തിൽ!! ഈ ചിത്രത്തിൽ മുഖ്യ വേഷം കയ്യാളുന്ന മൂന്ന് പേരും സ്ത്രീകൾ ആണ്. മോക്ഷ എന്ന ബംഗാളി പെൺകുട്ടിയെ മലയാളികൾക്ക് സമ്മാനിച്ച, പിന്നീട് മലയാളത്തിന്റെ ഭഗവതി മുഖമായി മാറിയ നടിക്കൊപ്പം പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവർ, അവരുടെ കഥാപാത്രങ്ങളും പ്രകടനവും തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല. മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന സ്ത്രീ ലക്ഷ്മിയും ദുർഗ്ഗയും ആണെന്ന് ഉറക്കെ വിളിച്ചുപ്പറയുന്ന മനോഹരമായ ദൃശ്യാവിഷ്കാരമാണ്. ഒരു ഹൊറർ - ഇൻവസ്റ്റിഗേറ്റീവ് സിനിമ എന്തായിരിക്കണം എന്ന് ചിത്തിനി കാണിച്ചു തരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സാർ മാറി നടന്ന ട്രാക്ക് നൂറ് ശതമാനവും വിജയത്തിൽ എത്തിയിരിക്കുന്നു. ഇത് നൂറ് ശതമാനവും തിയേറ്റർ എക്സ്പീരിയൻസ് ഉള്ള സിനിമയാണ്. ചിത്തിനിയുടെ വരവ്, അവരുടെ പ്രെസെൻസ് ഒക്കെ ഉള്ള സീനുകൾ ത്രസ്സിപ്പിക്കുന്ന, ഉള്ള് കിടുങ്ങുന്ന ഒരനുഭവം തന്നെയാണ്. തിയേറ്ററിൽ കണ്ട് തന്നെ അറിയേണ്ട അനുഭവം!!
https://www.facebook.com/Malayalivartha