വൈക്കത്ത് കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറിന്റെ മൃതദേഹം കണ്ടെത്തി...
വൈക്കത്ത് കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി.
രണ്ട് ദിവസം മുന്‍പ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ സമീപിച്ചിട്ടുണ്ടായിരുന്നു. ശ്യാം കുമാര്‍ അമിത ജോലിഭാരം നേരിട്ടിരുന്നുവെന്നും പരാതിയില്‍ കുടുംബം ആരോപിച്ചിരുന്നു. വൈക്കത്ത് എഇഒയുടെ ചുമതല വഹിച്ചിരുന്നതും ശ്യാം കുമാര്‍ ആയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha