നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവിനും ഭാര്യാസഹോദരിക്കും ദാരുണാന്ത്യം, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവിനും ഭാര്യാസഹോദരിക്കും ദാരുണാന്ത്യം, കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന്റെ ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു ദുരന്തം.. സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
കാസര്‍കോട് തൃക്കരിപ്പുര്‍ സ്വദേശി സൂഫിയാന്, ഭാര്യാസഹോദരി മീനാക്ഷി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം നടന്നത്. തേവര ജങ്ഷനിലേക്ക് വരുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പോസ്റ്റുകള്‍ക്കും കാനയുടെ സ്ലാബിനും ഇടയില്‍ ബൈക്ക് കുടുങ്ങിപ്പോയി.
തെറിച്ചുവീണ സൂഫിയാനും മീനാക്ഷിയും സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. തലയ്ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമായത്. രാത്രിയായതിനാല്‍ സമീപത്തെ കടകളൊന്നും ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. വലിയശബ്ദം കേട്ട് ദൂരെ നിന്ന് ഓടിയെത്തിയവരാണ് പോലീസില്‍ വിവരമറിയിച്ചത്.
തേവര കസ്തൂര്‍ബാ നഗറിലാണ് സൂഫിയാന്റെ ഭാര്യ മാളവികയുടെ കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിനാണ് തൃക്കരിപ്പുരില്‍ നിന്ന് സൂഫിയാന് തേവരയിലേക്ക് എത്തിയത്. കുഞ്ഞിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനാണ് മീനാക്ഷിയുമൊത്ത് കടയിലേക്ക് പോയത്.
കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ദുരന്തം സംഭവിച്ചത്. സൂഫിയാന്റെയും മീനാക്ഷിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha