ഇടിവിലേക്ക് വീണ് സ്വർണ വില... തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില... ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില..
തുടർച്ചയായ ഇടിവിലേക്ക് വീണ് സ്വർണ വില. ശനിയാഴ്ച തുടങ്ങിയ വില ഇടിവ് തിങ്കളാഴ്ചയും തുടർന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില. സെപ്റ്റംബർ 28 ന് 56,800 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും വലിയ വില കുറിച്ച ശേഷമാണ് സ്വർണ വില താഴുന്നത്. രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 160 രൂപ. സ്വർണത്തിന് ഇതിനെന്തുപറ്റിയെന്ന് ചോദിച്ചാൽ രാജ്യാന്തര വിലയിലെ ഇടിവെന്നാണ് ഉത്തരം. കഴിഞ്ഞ വ്യാഴാഴ്ച 2,686 ഡോളറിലെത്തി റെക്കോർഡ് കുറിച്ച സ്വർണ വില നിലവിൽ 2,653.3 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുവേള 2646 ഡോളറിലേക്ക് സ്വർണ വില താഴ്ന്നിരുന്നു.
രാജ്യാന്തര വില ഇടിയുന്നതാണ് കേരളത്തിലും വിലയിൽ കാണുന്ന മാറ്റത്തിന് കാരണം. സ്വർണ വിലയുടെ അടുത്ത കുതിപ്പിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തതാണ് സർവാകല ഉയരത്തിൽ നിന്ന് സ്വർണ വിലയെ താഴോട്ടേക്ക് എത്തിച്ചത്. സ്വർണ വിലയിൽ നേരിയ കുറവ് വന്നെങ്കിലും ഇത് സ്വർണം വാങ്ങുന്നൊരാൾക്ക് കാര്യമായ നേട്ടമൊന്നും നൽകില്ലെന്ന് കാണാം. 10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാക്കേണ്ട തുക 64,100 രൂപയോളമാണ്. കഴിഞ്ഞ ദിവസം സർവകാല ഉയരത്തിലെത്തിയ സമയത്ത് ഇത് 64,400 രൂപയ്ക്ക് അടുത്തായിരുന്നു.
https://www.facebook.com/Malayalivartha