ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം
ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തെക്കോട്ട് പോയിരുന്ന ലോറിയുടെ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി ജനാര്ദ്ദനന് (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരണ്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മിറക്കിള്‍, ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ലോറികളുടെയും മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ്. മതിലകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. എതിര് ദിശയില്‍ നിന്ന് എത്തിയ ലോറികള്‍ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha