Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...


ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട്...ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി... ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ്...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...

03 OCTOBER 2024 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ

ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച്, സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം പോലും മറികടന്ന് എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നിലെന്താണ് എന്നത് കേരളജനതയോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയേയും ഓഫീസിനെയും വെള്ളത്തിലാക്കാന്‍ കഴിയുന്നത്ര രഹസ്യ രേഖകള്‍ എഡിജിപി അജിത് കുമാറിന്റെ പക്കലുണ്ടെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് മാഫിയാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കുന്നതിനും വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നതിനും വേണ്ടി ബിജെപി - ആര്‍എസ്എസ് നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ ഡീലുകളുടെ ഇടനിലക്കാരനാണ് ഈ എഡിജിപി.   മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കു വേണ്ടി പോലീസിനെ ഉപയോഗിച്ച് സ്വര്‍ണമാഫിയയയെ നിയന്ത്രിക്കുന്നതും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ്. എഡിജിപി ഇടപെട്ട കാര്യങ്ങളുടെ രേഖകള്‍ പുറത്തു വിട്ടാല്‍ മുഖ്യമന്ത്രി കുടുങ്ങും എന്നുറപ്പുള്ളതു കൊണ്ടാണ് എന്തു വിലകൊടുത്തും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കിയിട്ട് ഇപ്പോള്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അന്വേഷണം തീര്‍ന്നാല്‍ അടുത്ത അന്വേഷണം പ്രഖ്യാപിക്കും. അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് ലഭിക്കും വരെ അന്വേഷണം തുടരും. നടപടി എടുക്കുന്നത് വൈകിപ്പിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്.    പൂരം കലക്കലില്‍ അന്വേഷണമില്ല എന്നു വിവരാവകാശത്തിനു മറുപടി നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാരാണ് പൂരം കലക്കി എന്ന ആരോപണത്തിനു വിധേയനായ എഡിജിപിക്ക് ഒരു രോമത്തിനു പോലും കേടു വരാതെ, സ്ഥാന ചലനം പോലും ഉണ്ടാവാതെ സംരക്ഷിക്കുന്നത് എന്നതു പ്രത്യേകം ഓര്‍ക്കണം.   

  സിപിഐയോട് കേരളജനത സഹതപിക്കണം. കീറിയ ചാക്കിന്റെ വില പോലും നല്‍കാതെ അവരെ ചവിട്ടി തേച്ചു കളയുകയാണ്. പികെവിയും വെളിയവും കാനവും ഒക്കെ ഇരുന്ന കസേരയിലിരുന്നാണ് ഈ അപമാനം സഹിക്കുന്നത് എന്ന് ബിനോയ് വിശ്വത്തിന് വല്ല ഓര്‍മ്മയുമുണ്ടോ.    കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് ഇതുപോലെ മുഖ്യമന്ത്രി ക്‌ളീന്‍ ചിറ്റ് നല്‍കിയതാണ്. ഇപ്പോള്‍ അദ്ദേഹം ആ ക്‌ളീന്‍ ചിറ്റുമായി പലവട്ടം ജയിലിലായി. ഒരു ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ ഈ ഉദ്യോഗസ്ഥനും അതേ ഗതി തന്നെ വരും. ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും ഇടനിലക്കാരന്‍ ആയതു കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഈ ഉദ്യോഗസ്ഥന്‍ ഊരിപ്പോകും എന്നത് ഉറപ്പാണ്.   

  ഈ ഡീലിന്റെ തുടര്‍ച്ച തന്നെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി തന്നെ മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയായി രംഗത്തു വന്നിരിക്കുന്നത്. മലപ്പുറത്തിനെതിരെയും ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി ഹിന്ദു പത്രത്തിലൂടെ നടത്തിയ ആക്ഷേപങ്ങള്‍ ഈ സംഘ് പരിവാര്‍ ബന്ധത്തിന്റെ തുടര്‍ച്ച തന്നെയാണ്. സംഘ് പരിവാര്‍ ശക്തികളുടെ നാവായി കേരളാ മുഖ്യമന്ത്രി മാറി. പിണറായി വിജയന്‍ സംഘ് പരിവാറിനാല്‍ പൂര്‍ണമായി ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.    അഭിമുഖം നടക്കുമ്പോള്‍ തന്റെ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. അങ്ങനെ എല്ലാവര്‍ക്കും കടന്നു വരാന്‍ ഇടം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഗതവചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്ലതു പോലെ അനുഭവിച്ചതാണല്ലോ. 

  മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സി കളിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച ഇന്ന് കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്.    നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് - ചെന്നിത്തല പറഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാവ്യ മാധവന്റെ അമ്പരപ്പിക്കുന്ന മാറ്റം:- ദിലീപുമായി പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവോ..?  (11 hours ago)

പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (11 hours ago)

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2  (11 hours ago)

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...  (11 hours ago)

ലെബനനിൽ കൊലപ്പെട്ട നമ്മുടെ വീരന്മാരുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് അനുശോചനം അറിയിക്കുന്നു; ദൈവം അവരുടെ രക്തത്തെ അനുഗ്രഹിക്കട്ടെ; റോഷ് ഹഷാനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ  (11 hours ago)

ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടി; വേട്ടയ്യൻ' ബ്രഹ്മാണ്ഡ ചിത്രത്തിൽ മഞ്ജുവിന്റെ പ്രതിഫലം പുറത്ത്...  (11 hours ago)

ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ട്; ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ മോദിയെ ഞെട്ടിച്ച് ഇസ്രായേലിൽ നിന്നും 'ആ സന്ദേശം' ...! ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നെതന്യാഹു  (11 hours ago)

ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി...  (12 hours ago)

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ  (12 hours ago)

ഇരു കൂട്ടരോടുമായി പറയട്ടെ... ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കണമായിരുന്നു- കിഷോർ സത്യ  (13 hours ago)

രാജ്യത്ത് വൻ പ്രതിഷേധം  (13 hours ago)

ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി  (13 hours ago)

ISRAEL അവസാനമായി ഖമേനി അയച്ച സന്ദേശം  (13 hours ago)

Malayali Vartha Recommends