മയക്ക്മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികള്‍ക് ജാമ്യം നല്‍കണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍
തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലകോടതിയിലെ സീനിയര്‍ അഭിഭാഷകനെ മയക്ക്മരുന്ന് സംഘം ആക്രമിക്കുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ തിരുവനതപുരം ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന് മുന്‍പില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഇന്നലെ കോടതി ഈ ജാമ്യപേക്ഷ പരിഗണിച്ച സമയം പ്രതിഭാഗം അഭിഭാഷകന്‍ വാദം ആരംഭിക്കും മുന്‍പ് തന്നെ ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ടി. ഗീന കുമാരി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രോസിക്കുട്ടറുടെ വിചിത്ര നടപടിയില്‍ എന്ത് കൊണ്ടാണ് ജാമ്യം അനുവദിക്കാന്‍ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് പബ്ലിക് പ്രോസിക്കൂട്ടര്‍ക്ക് മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് ആക്രമിക്കപ്പെട്ട അഭിഭാഷകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജാമ്യപേക്ഷയെ എതിര്‍ത്തതിനെ തുടര്‍ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
വഞ്ചിയൂര്‍ ബ്രാഞ്ച് ഭാരവാഹിയായ വഞ്ചിയൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ കോടതി പരിസരത്തും മറ്റും മയക്ക് മരുന്ന് വില്‍പ്പന സജീവമാണെന്ന് ആരോപണം ഉണ്ടായിരുന്നു. ടി സംഘം ജില്ലാ കോടതി ഗേറ്റും അടിച്ചു തകര്‍ത്ത സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് വില്‍പ്പനക്കാരായ സംഘമാണ് ഇപ്പോള്‍ അഭിഭാഷകനെ ആക്രമിച്ചതും. വിഷയത്തില്‍ ഇടത്പക്ഷ അനുകൂല സംഘടന ഭരിക്കുന്ന ബാര്‍ അസോസിയേഷന്‍ ഇതുവരെയും ഇടപ്പെട്ടിട്ടില്ല. തിരുവനന്തപുരം ബാറിലെ അഭിഭാഷകര്‍ക്കിടയില്‍ കടുത്ത ചേരിതിരിവുണ്ടെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha