Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം


ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...


അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു...കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു... കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം

05 OCTOBER 2024 08:05 AM IST
മലയാളി വാര്‍ത്ത

കുറേ ദിവസങ്ങളായി പുകയുന്ന വിവാദത്തിന് അന്ത്യമാകുമോ എന്ന് കണ്ടറിയാം. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നായിരുന്നു ഒടുവില്‍ ലഭിച്ച വിവരം.

ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് ഉന്നത ആര്‍എസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാല്‍ മാമി തിരോധാനമടക്കം അന്‍വര്‍ ഉന്നയിച്ച കേസുകളില്‍ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകന്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാല്‍ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് എത്താന്‍ പോകുന്നത്.

അതേസമയം തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും.

തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എല്‍ഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാല്‍ തൃശൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ കൃസ്ത്യന്‍ വോട്ടാണ് നഷ്ടമായത്. അത് അവര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.

പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങള്‍ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ആര്‍ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സര്‍ക്കാരിന് പി ആര്‍ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങള്‍ നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം...  (14 minutes ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍  (1 hour ago)

നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും...  (1 hour ago)

കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തില്‍ മരിച്ച മണലൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു...  (2 hours ago)

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം  (2 hours ago)

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്  (2 hours ago)

ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം  (2 hours ago)

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് വിഴിഞ്ഞം പോലീസ്  (2 hours ago)

ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ... 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്  (3 hours ago)

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും  (3 hours ago)

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ വധിച്ചു...ആയുധങ്ങളുടെ വന്‍ ശേഖരം മാവോവാദികളില്‍ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു  (3 hours ago)

അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍ കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും  (4 hours ago)

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിരാശ.... ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി  (4 hours ago)

Malayali Vartha Recommends