Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം


ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...


അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു...കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു... കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്ചു

05 OCTOBER 2024 08:24 AM IST
മലയാളി വാര്‍ത്ത

ആരാധകരുടെ പ്രിയ്യപ്പെട്ട ആനയാണ് പുതുപ്പള്ളി സാധു. സിനിമയിറങ്ങും മുമ്പ് സാധു ഹിറ്റ് ആയിരിക്കുകയാണ്. കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ രാവിലെ പുന:രാരംഭിച്ചു. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്.

പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. റിസര്‍വ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്‍മാരും റിസര്‍വ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി.

കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ ഏറ്റുമുട്ടി കാടുകയറിയത് ഏറെ ആരാധാകരുള്ള ആനകളിലൊന്നായണ് പുതുപ്പള്ളി സാധു. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത്. 98ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു.

പേരുപോലെ തന്നെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും താരസാന്നിധ്യമാണ് പുതുപ്പള്ളി സാധു. പ്രിയ്യപ്പെട്ട ആനയ്ക്കായി ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനായി അനുമതി വാങ്ങിയാണ് ആനയെ അയച്ചതെന്ന് പുതുപ്പള്ളി സാധുവിന്റെ ഉടമ പാപ്പാലപ്പറമ്പ് വര്‍ഗീസ് പറഞ്ഞിരുന്നു.

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകളാണ് ഏറ്റുമുട്ടിയത്. പുതുപ്പള്ളി സാധുവിനെ കൂടാതെ തടത്താവിള മണികണ്ഠന്‍ എന്ന ആനയേയും ഷൂട്ടിങിനായി എത്തിച്ചിരുന്നു. കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. അഞ്ച് ആനകളെ ഉള്‍പ്പെടുത്തി സംഘട്ടന രംഗത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം.

ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിച്ചു. പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും പരക്കംപാഞ്ഞു. ഇതിനിടയില്‍ പലര്‍ക്കും പരുക്കേറ്റു. ചിത്രീകരണത്തിനായി എത്തിയ ക്യാമറകള്‍ക്കടക്കം കേടുപാടുകളുണ്ട്. ഇതിനിടയില്‍ പാപ്പാനെയും ആന ആക്രമിച്ചുവെന്നാണ് വിവരം.

പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പുതുപ്പള്ളി സാധുവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. സ്ഥിരമായി കാട്ടാനകൂട്ടം ഇറങ്ങുന്ന പ്രദേശത്ത് രാത്രിവൈകിയും ആനയെ തേടുന്നത് അപകടകരമാണ്. മറ്റ് നാല് ആനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് സ്ഥലത്ത് നിന്ന് മാറ്റി.

കാടുകയറിയ ആന മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. രാത്രിയായതിനാല്‍ തിരച്ചില്‍ ഏറെ ദുഷ്‌കരമാണ്. കാട്ടാനകള്‍ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് വിവരം. ഇടുക്കിയില്‍ നിന്നും ആനകളെ നിരീക്ഷിക്കുന്ന ഫോറസ്റ്റ് അധികൃതര്‍ എത്തിയാല്‍ പോലും രാത്രിയില്‍ പരിശോധന ദുഷ്‌കരമായിരുന്നു.

അരുണാചല്‍പ്രദേശില്‍ നിന്ന് കൊണ്ടുവന്ന പുതുപ്പള്ളി സാധു മുമ്പും ഇത്തരത്തില്‍ കാട് കയറിയിട്ടുണ്ട്. ഏകദേശം 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആനയെ കേരളത്തിലെത്തിക്കുന്നത്. ബിഹാറില്‍ വച്ച് ഈ ആന മുമ്പും കാട് കയറിയിട്ടുണ്ട്. അതിനുശേഷം ഒരു മാസത്തോളം കഴിഞ്ഞ് പുലിക്കായി വെച്ച കെണിയില്‍ ആനയുടെ കാല് അകപ്പെട്ടതോടെ കണ്ടുകിട്ടുന്നത്. പിന്നീടാണ് കേരളത്തിലേക്ക് വീണ്ടും കൊണ്ടുവന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ട് ആനയെ കുന്നംകുളത്ത് ഉത്സവപരിപാടികളില്‍ കൊണ്ടുപോയിരുന്നു. അതിനുശേഷമാണ് സിനിമയുടെ ചിത്രീകരണത്തിനായിട്ട് കൊണ്ടുവന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം...  (8 minutes ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍  (1 hour ago)

നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും...  (1 hour ago)

കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തില്‍ മരിച്ച മണലൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു...  (2 hours ago)

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം  (2 hours ago)

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്  (2 hours ago)

ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം  (2 hours ago)

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് വിഴിഞ്ഞം പോലീസ്  (2 hours ago)

ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ... 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്  (3 hours ago)

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും  (3 hours ago)

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ വധിച്ചു...ആയുധങ്ങളുടെ വന്‍ ശേഖരം മാവോവാദികളില്‍ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു  (3 hours ago)

അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍ കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും  (3 hours ago)

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിരാശ.... ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി  (4 hours ago)

Malayali Vartha Recommends