എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം... എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ കേസെടുത്ത് നടക്കാവ് പോലീസ്
എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം. 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ ് കേസെടുത്ത് നടക്കാവ് പോലീസ്.
കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. എം.ടി. വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അലമാരയ്ക്ക് സമീപത്ത് സൂക്ഷിച്ച താക്കോല്‍ എടുത്ത് അലമാര തുറന്നായിരുന്നു മോഷണമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha