തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്താണ് അപകടമുണ്ടായത്. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്. രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ യുവാവിന് മെഡിക്കല്‍ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, കോട്ടയത്ത് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി വട്ടം മറിഞ്ഞു. കോട്ടയം പൊന്‍കുന്നം അട്ടിക്കലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം നടന്നത്.
ആംബുലന്‍സിലുണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടര്‍ന്ന് പിന്നീട് മരിച്ചു.
https://www.facebook.com/Malayalivartha