എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
മുക്കത്തിനടുത്ത് വലിയപറമ്പിലാണ് അപകടം നടന്നത്. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha