സങ്കടക്കാഴ്ചയായി... മകളുടെ വിവാഹദിനത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം... അപകടത്തില്‍ ഭര്‍ത്താവിനും മകനും പരുക്ക്
സങ്കടക്കാഴ്ചയായി... മകളുടെ വിവാഹദിനത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം... എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് വാഹനാപകടത്തില്‍ മരിച്ചത്.
വാഴൂര്‍ പതിനേഴാംമൈലില്‍ ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. വിവാഹ ശേഷം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദിനും പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
അതേസമയം തിരക്കേറിയ റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി - താമരശേരി റോഡില്‍ എകരൂല്‍ അങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.എകരൂല്‍ പാറക്കല്‍ കമലയാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha