ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു...ബന്ധുവിന് പരുക്ക്
ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു...ബന്ധുവിന് പരുക്ക് .ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ലിജിയും ഒരു ബന്ധുവും സ്‌കൂട്ടറില്‍ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തായി തെരുവ് നായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
സ്‌കൂട്ടര്‍ മറിയുകയും രണ്ട് പേരും സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകള്‍ ഗുരുതരമായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha