കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം...
കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം... പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയില്‍ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു (36), അനി(40) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയുള്ള സമയത്താണ് അപകടമുണ്ടായത്. മിനി ലോറി സംസ്ഥാന പാതയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയിലേക്കാണ് രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും പിന്നാലെ തിരുവനന്തപരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha