നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്ന് മുപ്പതടിയോളം താഴേയ്ക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം മകളുടെ വിവാഹ ദിവസം...
മകളുടെ വിവാഹ ദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാംമൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ ശേഷം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മകൾ നെഫ്‌ലയുടെ വിവാഹ ദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ ദാരുണാന്ത്യം. വിവാഹശേഷം കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേയ്ക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.
കൂട്ടിക്കൽ ടൗണിലെ പലചരക്കു വ്യാപാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായിരുന്ന കൊച്ചാനി മൂട്ടിൽ തമ്പിക്കുട്ടി ഹാജിയാരുടെ മകൻ ഷംസുദ്ദീൻ്റെ ഭാര്യയാണ് ഷീനാ. ഉടൻ തന്നെ പരിക്കേറ്റ ഷീന , ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരെ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ഷീന മരണപെട്ടു.
https://www.facebook.com/Malayalivartha