സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല..
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ടായിരുന്നു. ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,800 രൂപയാണ്.
റെക്കോര്‍ഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വര്‍ണവ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 56,960 വരെ എത്തിയ സ്വര്‍ണവില 57,000 കടക്കുമോ എന്ന ആശങ്കയിലായിരുന്നു വിവാഹ വിപണി.
അതില്‍ ചെറിയൊരു ആശ്വാസം മാത്രമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,870 രൂപയാണ്.
അതേസമയം ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ് . വെള്ളിയുടെ വിലയിലും മാറ്റമില്ല.
"
https://www.facebook.com/Malayalivartha