രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ എല്ലാ മേഖലകളിലും പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ എല്ലാ മേഖലകളിലും പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്രമമില്ലാത്ത ജോലിയും പിരിച്ചുവിടല്‍ ഭീഷണിയും തൊഴില്‍ അവകാശങ്ങളുടെ നിഷേധവുമൊക്കെ ചില തൊഴില്‍ മേഖലകളില്‍ ഉണ്ടെന്ന ആക്ഷേപമുണ്ട്.
ഐ.ടി പാര്‍ക്കുകളിലെ കമ്പനികളുമായി ഉണ്ടാക്കിയ പാട്ടക്കരാറില്‍ സംസ്ഥാനത്തെ എല്ലാ തൊഴില്‍ നിയമങ്ങളും പാലിക്കണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ജീവനക്കാര്‍ക്ക് നിയമനടപടികള്‍ തേടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ പുണെയിലുള്ള ഓഫിസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദുരൂഹത കണ്ടെത്താത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha