Widgets Magazine
21
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..


അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...


പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം... ഇന്ന് ഒരു ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പില്ല...വടക്കൻ കേരളത്തിൽ ഒഴികെ പരമാവധി നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത..

കാലത്തിന്റെ കാവ്യനീതി ! അജിത് കുമാറിന്റെ മുകളിലേക്ക് പി. വിജയൻ പറന്നിറങ്ങുന്നു : പൊട്ടിത്തെറിച്ച് പിണറായി

08 OCTOBER 2024 04:48 PM IST
മലയാളി വാര്‍ത്ത

നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ എം.ആർ. അജിത്ത് കുമാർ പാരവച്ച് പോലീസ് സേനയിൽ  നിന്നും പുറത്താക്കിയെന്ന് ആരോപണമുയർന്ന പി. വിജയനെ ഇന്റലിജൻസ് മേധാവിയാക്കും. വിജയനെ ഇന്റലിജൻസിൽ   നിയമിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിർദ്ദേശം നിർദ്ദേശം നൽകി. വിജയന്റെ ക്ലീൻ ഇമേജാണ് അദ്ദേഹത്തിന് തുണയായത്. ക്രമസമാധാന ചുമതലയിൽ മനോജ് എബ്രഹാം തുടരുമ്പോഴാണ് ഇൻ്റലിജൻസ് മേധാവി ആരാകണം എന്ന ചോദ്യമുയർന്നത്. പോലീസിൻറെ വീഴ്ചകൾ ഉൾപ്പെടെ കണ്ടെത്തുക യാണ് ഇൻറലിജൻസിൻ്റെ  ജോലി.അജിത് കുമാറിനെതിരെ ആരോപണം ഉയരാനുള്ള  കാരണം ഇൻ്റലിജൻസ് കണ്ടെത്തലായിരുന്നു. ക്രമസമാധാനത്തിൻ്റെയും ഇൻ്റലിജൻസിൻ്റെയും ചുമതല ഒരാൾക്ക് നൽകാൻ നിയമപരമായ തടസമുണ്ട്. എ. ഡി. ജി. പി എസ് ശ്രീജിങ്ങിനെ ഈ തസ്തികയിൽ കൊണ്ടുവരാൻ ആലോചിച്ചെങ്കിലും വിജയനെ കൊണ്ടുവരാനാണ് സി. പി എമ്മിന് താൽപ്പര്യം. എന്നാൽ മുഖ്യമന്ത്രിക്ക് ഇതിൽ  താൽപര്യമില്ലെന്നാണ് മനസിലാക്കുന്നത്. 

അതേ സമയം അജിത് കുമാറി നെതിരെ ഡി ജി പി എഴുതി നൽകിയ എല്ലാ കണ്ടെത്തലുകളും മുഖ്യമന്ത്രി തള്ളി. ഇന്നലെ നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെ കടന്നാക്രമിക്കാൻ തയ്യാറെടുത്ത പ്രതിപക്ഷ നീക്കങ്ങളുടെ മുനൊയാടിക്കാനും മുന്നണിയിലെ അതൃപ്തി പരിഹരിക്കാനുമുള്ള കണ്ണിൽ പൊടിയിടലായി എ.ഡി.ജി.പി

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ സർക്കാർ നടപടി.ഡി.ജി.പിയുടെ റിപ്പോർട്ടിലെ അജിത് കുമാറിനെതിതായ ഗുരുതര ആരോപണങ്ങൾ തള്ളിയാണ് നടപടി കസേര മാറ്റത്തിൽ ഒതുക്കിയത്. ഒരുക്കത്തിൽ ഒരു കസേരമാറ്റമാണ് നടന്നത്. അജിത്തിനെ പോലീസ് ആസ്ഥാനത്ത് തന്നെ നിലനിർത്താൻ സർക്കാർ ശ്രമിക്കുകയും ചെയ്തു. 

 

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പിന്നീട് സി.പി.ഐ നേതൃത്വവുമായി നടന്ന കൂടിക്കാഴ്ച്ചകളിലും ഇതാവർത്തിച്ചു. ഇതിൽ നിന്നും പിന്നോട്ട് പോയാൽ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ - ഭരണ പ്രതിസന്ധി സർക്കാരിനും പാർട്ടിക്കും അവമതിപ്പുണ്ടാക്കുമെന്നും , വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായേക്കാമെന്നും വിലയിരുത്തപ്പെട്ടു. ക്രമസമാധാന ചുമതലയിൽ നിന്നും അജിത്തിനെ ഒഴിവാക്കുന്നതിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആർ.എസ്.എസ് - സി.പി.എം ബന്ധമെന്ന ആരോപണത്തെ പ്രതിരോധിക്കാനുമാവും..

വിവിധ വിഷയങ്ങളിൽ ഒന്നിലധികം അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയെ ഇനിയും സ്ഥാനത്ത് തുടരാൻ അനുവദിച്ചാൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുയർന്നു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ വി.എസ് സുനിൽ കുമാർ എ.ഡി.ജി.പിയെ വിമർശിച്ചതും, ഒന്നിലേറെ തവണ സി.പി.ഐ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടതും സർക്കാരിലും മുഖ്യമന്ത്രിയിലും സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായും ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ച്ചയിലും ഇക്കാര്യം വീണ്ടുമുന്നയിച്ചു. സഭ സമ്മേളിക്കുന്നതിന്റെ തൊട്ടു തലേന്ന് സി.പി.ഐ കത്തും നൽകി. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ഉന്നയിച്ചാൽ മുഖ്യമന്ത്രിക്ക് പിന്തുണ നൽകാതെ സ്വതന്ത്ര നിലപാടെടുക്കുമെന്ന് കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച കത്ത് ഉയർത്തിയ ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കു വച്ചു.. തങ്ങളുടെ സമ്മർദ്ദം ഫലം കണ്ടത് സി.പി.ഐക്കും സന്തോഷം പകർന്നു പൂരം കലക്കിലിലുള്ള പങ്ക് പുറത്ത് വന്നതോടെ എ.ഡി.ജി.പിയുടെ മാറ്റം സാദ്ധ്യമായില്ലെങ്കിൽ സി.പി.ഐയിൽ പൊട്ടിത്തെറിക്കുള്ള സാദ്ധ്യതയും രൂപപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു....  (9 minutes ago)

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് ആക്രമണക്കേസ്: ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്  (23 minutes ago)

ബെംഗളൂരുവില്‍ കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു  (36 minutes ago)

നരി വേട്ട പായ്ക്കപ്പ് ആയി  (42 minutes ago)

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം, കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും, മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ  (48 minutes ago)

വാഹനാപകടത്തിൽ പരുക്കേറ്റ് രണ്ട് മാസമായി ചികിത്സയിൽ, യുഎഇയിൽ ഡെലിവറി ബോയിയായി ജോലിചെയ്തിരുന്ന പ്രവാസി യുവാവ് മരിച്ചു  (1 hour ago)

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടി  (1 hour ago)

ബോബി ചെമ്മണ്ണൂരിനെ എറിഞ്ഞൊട്ടിച്ച് കോടതി ഇത്തരം പേകൂത്ത് ഇവിടെ വേണ്ട..!  (2 hours ago)

തുടരെ തുടരെ ഭൂചലനം  (2 hours ago)

ഉഡുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍ അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  (3 hours ago)

മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം, യുഎഇയിലേക്ക് ഇനി എല്ലാ ദിവസവും കുറഞ്ഞ നിരക്കിൽ പറക്കാം, നീണ്ട ഇടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സർവീസ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ...!!  (3 hours ago)

MT VASUDEVAN NAIR എംടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;  (3 hours ago)

ലോട്ടറി തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (4 hours ago)

സൗദിയിൽ അഞ്ച് മാസമായി വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാഗത്തിൽ, പക്ഷാഘാതം മൂലം ചിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.. പവന് 480 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends