മലയാളി വാര്‍ത്ത.
ഒരു പുരുഷായുസ്സില്‍ ഏറ്റവുമധികം വെറുക്കപ്പെടുന്നതാണ് ഓരോ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിവിധ സര്‍ക്കാരോഫീസുകളില്‍ കയറിയിറങ്ങുക എന്നുള്ളത്. എന്നുകരുതി വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങിയല്ലേ പറ്റൂ. കയറിയിറങ്ങുക എന്ന വാക്കു പോലും ഉണ്ടായത് ഇതില്‍ നിന്നായിരിക്കുമോ എന്നുപോലും തോന്നിപ്പോകും.
എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന ഒരു കാര്യമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ കാര്യം നടക്കുക എന്നുള്ളത്. നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ദേശീയ ഇ-ഭരണ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ലളിതമായ പടവുകളിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജാതി സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരനുള്ള ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കണ്‍വെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്, അഗതി സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീ മാരേജ് സര്‍ട്ടിഫിക്കറ്റ്, വണ്‍ ആന്റ് ദി സെയിം സര്‍ട്ടിഫിക്കറ്റ്, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിധവ, വിഭാര്യന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം ഇനിമുതല്‍ ഓണ്‍ലൈന്‍ മുഖേന ലഭ്യമാകും.
ഇതിനായി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്‌എംഎസ് മുഖേന അപേക്ഷയുടെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി തീരുമാനമെടുക്കുന്നു. ഡിജിറ്റല്‍ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തില്‍ നിന്നുതന്നെ കൈപ്പറ്റാവുന്നതുമാണ്.