ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് . നിയമസഭയില്‍ കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലര്‍ കോടതിയിലെത്തി സ്റ്റേ വാങ്ങി.
രോഗികളുടെ ചികിത്സാരേഖകള്‍ അവരുടെ അനുവാദത്തോടെ ഡോക്ടര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാന്‍ ഇലക്ട്രോണിക് ഐ.ഡി. ഏര്‍പ്പെടുത്തിയപ്പോഴും ചിലര്‍ കോടതിയില്‍പ്പോയി. ഇല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഇവ നടപ്പാവുമായിരുന്നു.ഇ-ഹെല്‍ത്ത് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തും.
60 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രിക്കെട്ടിടങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനായി മെഡിക്കല്‍കോര്‍പ്പറേഷന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി .
ആശുപത്രികളുടെ സ്ഥിരം രജിസ്‌ട്രേഷന്‍ കാലാവധി മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്താനായി ശുപാര്‍ശയുള്ള ബില്‍ നിയമസഭയിലെ ചര്‍ച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.. ഇടത്തരം-ചെറുകിട സംരംഭങ്ങളാണ് കേരളത്തില്‍ ഏറ്റവും അനുയോജ്യമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha